ന്യൂഡല്‍ഹി: ബലാത്സംഗക്കുറ്റത്തിന് 20 വര്‍ഷത്തേക്ക് ശിക്ഷിക്കപ്പെട്ട വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അനുയായികള്‍ കൂട്ടത്തോടെ ഇസ്ലാംമതത്തിലേക്ക് മാറുമെന്ന് ഭീഷണി. ഗുര്‍മീതിന്റെ ഉറ്റസുഹൃത്തുക്കളും പതിനായിരക്കണക്കിന് വരുന്ന അനുയായികളുമാണ് മതപരിവര്‍ത്തനത്തിന് ഒരുങ്ങുന്നത്.
ഹിന്ദുവായതിനാലാണ് ഗുര്‍മീത് ജയിലിലടക്കപ്പെട്ടതെന്നും ദേരാ വക്താവ് സന്ദീപ് മിശ്ര ആരോപിച്ചു. രാജ്യത്ത് ഹിന്ദുക്കളും ഹിന്ദു സംഘടനകളും ആക്രമിക്കപ്പെടുകയാണെന്നും ഹിന്ദുസ്ഥാനെ സ്നേഹിക്കുന്നവര്‍ക്ക് കണ്ണീരുമാത്രമേ കിട്ടുകയുള്ളൂവെന്നും മിശ്ര ആരോപിച്ചു.
സമാന ചിന്താഗതിയുള്ളവരെ ഒരുമിച്ച് കൂട്ടുകയാണിപ്പോള്‍ ലക്ഷകണക്കിന് വരുന്ന ദേരാ അനുയായികള്‍ കൂട്ടത്തോടെ മതംമാറുമെന്നും സന്ദീപ് മിശ്ര പറഞ്ഞു. ഇതിനായി ഞങ്ങളുടെ നേതാക്കള്‍ മുസ്ലീം നേതാക്കളുമായി ചര്‍ച്ച നടത്തി. മുസ്ലീങ്ങള്‍ കല്ലെറിഞ്ഞാല്‍ പോലും ആരും അവരെ തൊടില്ലെന്നും ഒരു അനുയായി പറഞ്ഞു.
ബിജെപി നേതാക്കളെ പ്രതിരോധത്തിലാക്കി തനിക്കെതിരെയുള്ള ബലാത്സംഗക്കേസുകളില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് ജയിലില്‍ കിടന്നുകൊണ്ട് ഗുര്‍മീത് റാം റഹിം സിങ് തന്നെയാണ് അനുയായികളെകൊണ്ട് ഇത്തരം പ്രസ്താവനകള്‍ നടത്തിക്കുന്നത് എന്നാണ് സൂചന.
Post Your Comments