Latest NewsNewsGulf

ഒമാനിൽ കുറഞ്ഞ വരുമാനമുള്ളവർക്കൊരു സന്തോഷവാർത്ത

മസ്‌ക്കറ്റ്: ഒമാനിലെ കുറഞ്ഞ വരുമാനക്കാരായ പ്രവാസികള്‍ക്കും ഇനി ഫാമിലി വിസ സ്വന്തമാക്കാം. ശമ്പള പരിധി 600 റിയാലില്‍ നിന്ന് 300 റിയാലാക്കിയതായി റോയല്‍ ഒമാന്‍ പൊലിസ് അറിയിച്ചു. നാല് വര്‍ഷം മുമ്പു വരെ ഏത് തരത്തിലുള്ള വിസയിലുള്ളവര്‍ക്കും ശമ്പള പരിധിയില്ലാതെ ഫാമിലി വിസ അനുവദിച്ചിരുന്നെങ്കിലും പിന്നീട്, ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തി വിസാ പരിധി 600 റിയാലാക്കി ഉയര്‍ത്തുകയായിരുന്നു.

ശൂറ കൗണ്‍സിലിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് 300 റിയാലാക്കി ഫാമിലി വിസക്കുള്ള ശമ്പള പരിധി പുതുക്കി നിശ്ചയിച്ചതെന്ന് സുല്‍ത്താന്‍ ബിന്‍ മാജിദ് അല്‍ അബ്രി വ്യക്തമാക്കുന്നു. കുടുംബങ്ങളായി താമസിക്കുന്നവർ വർധിക്കുന്നതോടെ രാജ്യത്തെ റീട്ടെയ്ല്‍ മേഖലയിലും ചെറുകിട മേഖലകളിലും വൻ ഉണർവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button