Latest NewsKeralaNews

ഫാദര്‍ ടോം ഉഴുന്നാലിന് വിമാനത്താവളത്തില്‍ വന്‍ സ്വീകരണം

കോ​​​ട്ട​​​യം: ഫാ. ​ടോം ഉ​ഴു​ന്നാ​ലി​ൽ കേരളത്തിലെത്തി. രാവിലെ 7 മണിയോടെയാണ് നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. വന്‍ സ്വീകരണമാണ് വിമാനത്താവളത്തില്‍ അദ്ദേഹത്തിന് നല്‍കിയത്. രാഷ്ട്രീയ നേതാക്കളുടെയും സഭാ പ്രതിനിധികളുടെയും വന്‍ നിര തന്നെയുണ്ടായിരുന്നു. വെ​ണ്ണ​ല​യി​ലെ ഡോ​ൺ ബോ​സ്​​കോ ഹൗ​സി​ൽ പ്ര​ഭാ​ത​ഭ​ക്ഷ​ണം കഴിച്ച ശേഷം പ​ത്തി​ന്​ എ​റ​ണാ​കു​ളം മേ​ജ​ർ ആ​ർ​ച്ച്​ ബി​ഷ​പ്​​സ്​​ ഹൗ​സി​ലെ​ത്തു​ന്ന ഫാ. ​ഉ​ഴു​ന്നാ​ലി​ലി​നെ ഏ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി അ​തി​രൂ​പ​ത സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ ജോ​സ്​ പു​ത്ത​ൻ​വീ​ട്ടി​ലിന്റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും. ഇ​വി​ടെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ​യും കാ​ണും.

വ​രാ​പ്പു​ഴ ആ​ർ​ച്ച്​ ബി​ഷ​പ്​​സ്​​ഹൗ​സി​ൽ ഉ​ച്ച​ഭ​ക്ഷ​ണം. കൊ​ച്ചി​യി​ൽ ​നി​ന്ന്​ ​വൈ​കീ​ട്ട്​ നാ​ലി​ന്​ പാ​ലാ ബി​ഷ​പ്സ്​ ഹൗ​സി​ൽ എ​ത്തു​ന്ന ഫാ. ​ടോ​മി​നെ ബി​ഷ​പ്പു​മാ​രാ​യ മാ​ർ ജോ​സ​ഫ്​ പ​ള്ളി​ക്കാ​പ്പ​റ​മ്പി​ൽ, മാ​ർ ജേ​ക്ക​ബ്​ മു​രി​ക്ക​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ക്കും. പരീക്ഷണ കാലഘട്ടത്തിലെ വേദനകളെയും ദുരിതങ്ങളെയും അതിജീവിച്ചെത്തുന്ന ടോമച്ചനെ ഹൃദയപൂർവം സ്വീകരിക്കാൻ അദ്ദേഹത്തിന്റെ ജന്മനാടായ രാമപുരം ഒരുങ്ങി. 5.30ന്​ ​രാ​മ​പു​രം സെന്റ് അ​ഗ​സ്​​റ്റി​ൻ​സ്​ പ​ള്ളി​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്റെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ കൃ​ത​ജ്ഞ​താ​ബ​ലി ന​ട​ക്കും. തു​ട​ർ​ന്ന്​ പൗ​രാ​വ​ലി​യു​ടെയും ഇ​ട​വ​ക​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​ര​ണ​വും ഒ​രു​ക്കും. ഇ​തി​നു​ശേ​ഷം രാ​​​ത്രി എ​​​ട്ട​​​ര​​​യോ​​​ടെ​​​യാ​​​കും രാ​മ​പു​ര​ത്തെ ജ​​​ന്മ​​​ഗൃ​​​ഹ​​​ത്തി​​​ലെ​​​ത്തു​ക.

കു​​​ടും​​​ബ​​​ത്തി​​​ലെ എ​​​ല്ലാ അം​​​ഗ​​​ങ്ങ​​​ളും റോ​​​സാ​​​പ്പൂ ന​​​ൽ​​​കി​​​യാ​​​കും സ്വീ​​​ക​​​രി​​​ക്കു​​​ക. അ​​​മ്പ​​​തി​​​ലേ​​​റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളാ​കും ഇ​വി​ടെ ഒ​​​ത്തു​​​ചേ​​​രു​​​ക. കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​ച്ച​​​നോ​​​ടൊ​​​പ്പം ജ​​​പ​​​മാ​​​ല ചൊ​​​ല്ലി ന​​​ന്ദി​യ​​​ർ​​​പ്പി​​​ക്കും. അ​ടു​ത്ത​ദി​വ​സം അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ട​ക്ക​മു​ള്ള​വ​രെ​യും സ​ന്ദ​ർ​ശി​ക്കും. ബ​​​ന്ദി​​​യാ​​​ക്ക​​​പ്പെ​​​ട്ട കാ​​​ല​​​ത്ത് വി​​​മോ​​​ച​​​ന​​ അ​​​ഭ്യ​​​ർ​​​ഥ​​​ന​​​യു​​​മാ​​​യി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രി സു​​​ഷ​​​മ സ്വ​​​രാ​​​ജ്, ഗ​​​വ​​​ർ​​​ണ​​​ർ ജ​​​സ്​​റ്റി​സ് പി. ​​​സ​​​ദാ​​​ശി​​​വം, മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​റാ​യി​​ വി​​​ജ​​​യ​​​ൻ എ​​​ന്നി​​​വ​​​രെ സ​​​ന്ദ​​​ർ​​​ശി​​​ച്ചി​​​രു​​​ന്നു. ഒ​ന്ന​ര​​​വ​​​ർ​​​ഷ​​​മാ​​​യി കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ അ​​​ഖ​​​ണ്ഡ ​ജ​​​പ​​​മാ​​​ല​​​യും ഉ​​​പ​​​വാ​​​സ ​പ്രാ​​​ർ​​​ഥ​​​ന​​​ക​​​ളു​​​മാ​​​യി കാ​​​ത്തി​​​രി​​​ക്കു​​​ക​​​യാ​​യി​​രു​​ന്നു. മോ​​​ചി​​​ത​​​നാ​​​യ​​​ശേ​​​ഷം ഫാ. ​ടോം രാ​​​മ​​​പു​​​ര​​​ത്തെ ബ​​​ന്ധു​​​ക്ക​​​ളു​​​മാ​​​യി റോ​​​മി​​​ൽ​​​നി​​​ന്ന്​ ഫോ​​​ണി​​​ൽ സം​​​സാ​​​രി​​​ച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button