ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ക്രിസ്ത്യാനിയാണോ എന്ന് സംശയമുണ്ടെന്ന് മുതിര്‍ന്ന ബിജെപി നേതാവും രാജ്യസഭാ എംപിയുമായ സുബ്രഹ്മണ്യന് സ്വാമി. ഗുജറാത്തില്‍ പര്യടനം നടത്തിയ സമയത്ത് രാഹുല്‍ നാല് ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ച സംഭവം കണക്കിലെടുത്തായിരുന്നു സുബ്രഹ്മണ്യന് സ്വാമിയുടെ പരാമര്‍ശം.
ബിജെപിയുടേയും ആര്‍എസ്എസിന്റെയും തീവ്രഹിന്ദുത്വത്തെ നിലപാടിനെ നേരിടാനാണ് രാഹുല്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചതെന്നാണ് കോണ്‍ഗ്രസ് വക്താക്കള്‍ പറയുന്നത്. ‘ഇങ്ങനെയെങ്കില്‍ താന്‍ ഹിന്ദുവാണെന്ന് രാഹുല്‍ ആദ്യം പ്രഖ്യാപിക്കണം. ഞാന്‍ സംശയിക്കുന്നത് രാഹുല്‍ ക്രിസ്ത്യാനിയാണെന്നാണ്, 10 ജന്‍പഥില്‍ പള്ളിയുമുണ്ടെന്നാണ് തോന്നുന്നത്’.-എ.എന്‍.ഐക്ക് നല്കിയ അഭിമുഖത്തില്‍ സുബ്രഹ്മണ്യം സ്വാമി പ്രതികരിച്ചത് ഇപ്രകാരമാണ്. നടന്ന തിരഞ്ഞെടുപ്പിലൊന്നും ജയം കാണാതെ വന്നതോടെയാണ് രാഹുല്‍ ക്ഷേത്ര സന്ദര്‍ശനം തുടങ്ങിയതെന്ന് ബിജെപി വക്താവ് രാജു ധ്രുവു പറയുന്നു.
Post Your Comments