സാങ്കേതിക വികസനത്തിനു വേണ്ടി 20,000 കോടി ചെലവിടാന്‍ ഒരുങ്ങി പ്രമുഖ ടെലികോം കമ്പനിയായ എയര്‍ടെല്‍. അടിസ്ഥാന സാങ്കേതിക വികസനങ്ങള്‍ക്കു വേണ്ടിയാണ് കമ്പനി ഇത്രയും തുക ചെലവഴിക്കുന്നത്. ഈ വര്‍ഷം തന്നെ 20,000 കോടി രൂപയുടെ വികസന പദ്ധതികള്‍ നടപ്പാക്കുമെന്നു എയര്‍ടെല്‍ ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ പറഞ്ഞു. ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ് വേദിയിലായിരുന്നു എയര്‍ടെല്‍ ചെയര്‍മാന്‍ ഇക്കാര്യം അറിയിച്ചത്.
തങ്ങളുടെ പ്രധാന എതിരാളികളായ റിലയന്‍സുമായി ചേര്‍ന്നു ടെലികോം മേഖലയുടെ വികസനത്തിനു വേണ്ടി പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments