ഒരു ചാനൽ പരിപാടിക്കിടയിൽ ദുൽഖറിനെയും മമ്മൂട്ടിയെയും കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി തന്റെ അച്ഛനായിക്കൊള്ളട്ടെയെന്നും മകൻ ദുൽഖർ നായകനാവട്ടെയെന്നും തമാശ രൂപേണ പറഞ്ഞതിന്റെ പേരിൽ കഴിഞ്ഞ ദിവസങ്ങളിൽ വളരെ രൂക്ഷമായ പ്രതികരണങ്ങളാണ് അങ്കമാലി ഡയറീസിലൂടെ ലിച്ചി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് അഭിനയ രംഗത്തേക്ക് വന്ന അന്നയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്നത്.
തമാശ കൈവിട്ടുപോയെന്നു മനസ്സിലാക്കിയ നടി ഫേസ്ബുക് ലൈവിലൂടെ പരസ്യമായി മാപ്പു ചോദിച്ചിരുന്നു. താൻ ആരെയും വിമർശിക്കാനോ വിലയിരുത്താനോ ശ്രമിച്ചിട്ടില്ലെന്നും തന്നോട് ചോദിച്ച കുസൃതി ചോദ്യത്തിന് താനും തമാശ രൂപേണ ഉത്തരം നല്‍കിയതാണെന്നും അത് തെറ്റായി വ്യാഖ്യാനിക്കപ്പെട്ടതാണെന്നും അതിന്റെ പേരിൽ ആർക്കെങ്കിലും തെറ്റിധാരണ ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്നുമാണ് അന്ന ഫേസ്ബുക്കിൽ ലൈവിലൂടെ പറഞ്ഞത്.
എന്നാൽ അന്നയ്ക് പൂർണ പിന്തുണയുമായി എത്തിയിരിക്കുകയാണ് നടിയും നർത്തകിയുമായ റീമ കല്ലിങ്കൽ. അന്ന മാപ്പു ചോദിക്കേണ്ട കാര്യം പോലും ഇല്ലായിരുന്നെന്നും ഈ വിമർശിക്കുന്നവർക്ക് എന്താ മമ്മൂട്ടി എന്ന മഹാനടന് അച്ഛൻ വേഷം ചെയ്യാൻ സാധിക്കില്ലെന്ന് തോന്നുന്നുണ്ടോയെന്നും റീമ ചോദിച്ചു. മലയാളസിനിമയിലെ സൂപ്പര്‍ബ്രില്യന്റ് ആക്ടര്‍ ആയ അദ്ദേഹം എഴുപതുകാരനായോ മുപ്പതുകാരനായോ അഭിനയിക്കുമെന്നും അവയൊക്കെ മികച്ചതാവുമെന്നും റീമ പറഞ്ഞു. വിമർശനവുമായി നിൽക്കുന്നവരെല്ലാം സ്വന്തം പേര് നശിപ്പിക്കുകയാണെന്നും റീമ പ്രതികരിച്ചു.
Post Your Comments