അങ്കമാലി ഗ്രാമത്തിൻറെ പശ്ചാത്തലത്തിൽ ലിജോ ജോസഫ് പെല്ലിശേരി സംവിധാനം ചെയ്ത ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. തന്റെ സിനിമയിൽ പുതുമുഖങ്ങളെ കൊണ്ടുവരുന്നതിൽ ഒരു മടിയുമില്ലാത്ത ലിജോ ചിത്രത്തിൽ നായകനും നായികയുമടക്കം 89 പുതുമുഖങ്ങളെയായിരുന്നു അണിനിരത്തിയത്.
സൂപ്പർ താരങ്ങളുടെ പിന്തുണയൊന്നുമില്ലാതെ തിയറ്ററുകളിലെത്തിയ സിനിമയുടെ കഥയൊരുക്കിയത് നടൻ ചെമ്പന്‍ വിനോദായിരുന്നു. ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവായിരുന്നു സിനിമ നിർമ്മിച്ചത്.2017 ന്റെ ആദ്യ മാസങ്ങളിൽ പുറത്തിറങ്ങിയ സിനിമയെക്കുറിച്ചുള്ള വാർത്തകൾ മാസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും തുടർന്നു കൊണ്ടിരിക്കുകയാണ്.മലയാളത്തിൽ നിന്നും കാൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ഭാഗ്യം അങ്കമാലി ഡയറീസിന് മുമ്പ് ലഭിച്ചിരുന്നു.
ഇപ്പോൾ മറ്റൊരു സുവർണാവസരം കൂടി സിനിമയെ തേടി എത്തിയിരിക്കുകയാണ്.സൗത്ത് കൊറിയയിൽ നിന്നും അടുത്ത് വരാനിരിക്കുന്ന ബുസൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ അങ്കമാലി ഡയറീസും പങ്കെടുക്കാൻ പോകുന്നു. മുമ്പ് പൃഥ്വിരാജ് നായകനായ ഉറുമിക്ക് ഈ ഫിലിം ഫെസ്റ്റിവലിൽ അവസരം ലഭിച്ചിരുന്നു.രാജമൗലിയുടെ ബ്രഹ്മണ്ഡ ചിത്രം ബാഹുബലിയും ഫെസ്റ്റിവലിൽ പങ്കെടുക്കുന്നുണ്ട്.
Post Your Comments