കൊച്ചി : സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് ചെമ്പൻ വിനോദ്. നായകനായും വില്ലനായും സഹനടനായുമെല്ലാം തിളങ്ങിയ ചെമ്പൻ വിനോദ് വിവാഹത്തിന്റെ പേരിൽ സൈബർ ആക്രമണം നേരിട്ടിരുന്നു. സോഷ്യല്‍ മീഡിയയുടെ ഒളിഞ്ഞ് നോട്ടങ്ങള്‍ക്ക് താരത്തിന്റെ ജീവിതവും ഇരയായിട്ടുണ്ട്. ഒരു അഭിമുഖത്തില്‍ ഇതിനെല്ലാമുള്ള മറുപടി താരം പറഞ്ഞതാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധനേടുന്നത്.
read also: ‘കേരളം ഇനി കാണാന്‍ പോകുന്നത് കെ.സുധാകരന്‍-കെ.സുരേന്ദ്രന്‍ ഇരട്ടകളുടെ രാഷ്ട്രീയ തന്ത്രം’: എം.വി ജയരാജന്‍
തന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞ് നോക്കാന്‍ വരുന്നവരോട് നേരത്തെ തന്നെ പറയാറുണ്ട് ഒളിഞ്ഞു നോക്കാന്‍ വരേണ്ട, അത്യാവശ്യം തല്ലിപ്പൊളിയാണ് താന്‍ എന്നുമാണ് ചെമ്ബന്‍ വിനോദ് പറയുന്നത്. ”എന്തിനാണ് ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കുന്നതെന്നും നേരെ ചോദിച്ചാല്‍ പോരെ മറുപടി പറയാമല്ലോ. ഒളിഞ്ഞു നോട്ടക്കാരോട് താന്‍ ക്ലിയര്‍ ആയി തന്നെ പറയാറുണ്ട്, മക്കളെ ഞാന്‍ അത്യാവശ്യം തരക്കേടില്ലാത്ത തല്ലിപ്പൊളിയാണ്. അതുകൊണ്ട് കൂടുതല്‍ ഒളിഞ്ഞു നോട്ടമൊന്നും ഇങ്ങോട്ട് വേണ്ട. വെച്ചു കഴിഞ്ഞാല്‍ അതിന് മറുപടി അങ്കമാലി സ്‌റ്റൈലില്‍ തരും.” താരം പറയുന്നു.
നമ്മള്‍ തന്നെ ഒരു തറയായിക്കഴിഞ്ഞാല്‍ പിന്നെ ഇവര്‍ക്ക് ഒളിഞ്ഞു നോക്കാനൊന്നും ഇല്ലല്ലോ എന്നും ചെമ്ബന്‍ വിനോദ് പറയുന്നു. ”തന്റെ ജീവിതത്തില്‍ ഒളിഞ്ഞു നോക്കാന്‍ മാത്രം ഒന്നുമില്ല. പിന്നെ എല്ലാകാര്യവും എല്ലാവരോടും പറയാന്‍ പറ്റില്ല. അതില്‍ ഒളിഞ്ഞു നോക്കാന്‍ താന്‍ സമ്മതിക്കുകയുമില്ല. നീ അറിയേണ്ട കാര്യങ്ങള്‍ എന്നോട് ചോദിച്ചോ. ഞാന്‍ പറയാം എന്നതാണ് തന്റെ ആറ്റിട്ട്യൂഡ്” എന്നും ചെമ്പന്‍ പറയുന്നു
Post Your Comments