KeralaLatest NewsNews

കേരളത്തിലെ എഴുത്തുകാര്‍ക്ക് മരണവാറന്റ് അയയ്‌ക്കേണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എഴുത്തുകാര്‍ക്കെതിരെയുള്ള ഭീഷണിക്കെതിരെ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. എഴുത്തുകാര്‍ക്കെതിരെയുള്ള ഭീഷണി കേരളത്തില്‍ വിലപ്പോവില്ലെന്നും പിണറായി പറഞ്ഞു. ചില വര്‍ഗീയ ശക്തികള്‍ എഴുത്തുകാര്‍ക്ക് മരണവാറന്റ് അയയ്ക്കുകയാണ്.

അടിയന്തരാവസ്ഥാ കലത്തുപോലും എഴുത്തുകാര്‍ കൊല്ലപ്പെട്ടിട്ടില്ല. എന്നാല്‍, കേരളത്തിലെ എഴുത്തുകാര്‍ക്കെതിരെ ഇതുവേണ്ട. സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന് ഇക്കൂട്ടര്‍ മനസിലാക്കണം. ഭീഷണിപ്പെടുത്തുന്നവര്‍ ഇക്കാര്യം ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

മനസ്സിലായിട്ടില്ലെങ്കില്‍ മനസ്സിലാക്കാന്‍ സര്‍ക്കാരിനറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു. മൃത്യുഞ്ജയ ഹോമം നടത്താന്‍ ചിലര്‍ പറയുന്നുണ്ട്. പ്രകോപനപരമായ പ്രസംഗം നടത്തുന്നവര്‍ സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണെന്ന കാര്യം ഓര്‍മയില്‍ വയ്ക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button