ഫിഫയുടെ പുതിയ റാങ്കിംഗില്‍ ഇന്ത്യയ്ക്ക് വന്‍തിരിച്ചടി. 10 സ്ഥാനങ്ങള്‍ നഷ്ടപ്പെട്ട് 107 ആം സ്ഥാനത്താണ് ഇന്ത്യയിപ്പോൾ. മുൻപ് 97 ആം സ്ഥാനത്തായിരുന്നു ഇന്ത്യ. കഴിഞ്ഞ നാലുമാസത്തിനിടെ ആദ്യമായാണ് ഇന്ത്യ 100 റാങ്കിന് പുറത്തുപോകുന്നത്. ഏഷ്യയില്‍ ഇന്ത്യ പതിമൂന്നാം സ്ഥാനത്താണ്.
അതേസമയം ജര്‍മനി ബ്രസീലില്‍ നിന്നും ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. ചെക്ക് റിപ്പബ്ലിക്, കൊളംബിയ ടീമുകള്‍ക്കെതിരെ നേടിയ വിജയമാണ് ജർമ്മനിയെ മുന്നിലെത്തിച്ചത്. യൂറോകപ്പ് ചാമ്പ്യൻമാരായ പോര്‍ച്ചുഗല്‍ അര്‍ജന്റീനയെ പിന്തള്ളി മൂന്നാം സ്ഥാനത്തെത്തി. ബല്‍ജിയമാണ് അഞ്ചാം സ്ഥാനത്ത്.
Post Your Comments