ന്യൂഡല്‍ഹി: ഭീകരില്‍ നിന്ന് രക്ഷപ്പെട്ട് വത്തിക്കാനിലെത്തിയ മലയാളി വൈദികന്‍ ഫാദര്‍ ടോം ഉഴുന്നാല്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജുമായി ടെലിഫോണില്‍ സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിനും പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ഉഴുന്നാല്‍ നന്ദി അറിയിച്ചെന്നും ട്വിറ്ററിലൂടെ സുഷമ വ്യക്തമാക്കി.
തന്റെ മോചനദൗത്യത്തില്‍ പങ്കുചേര്‍ന്ന എല്ലാ മനുഷ്യരോടുമുള്ള നന്ദിയും കൃതജ്ഞതയും ടോം ഉഴുന്നാല്‍ പങ്കുവച്ചു. തന്നെക്കുറിച്ച് ആശങ്കപ്പെടുകയും സുരക്ഷയ്ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്ത എല്ലാ ഇന്ത്യന്‍ പൗരന്‍മാരോടും അദ്ദേഹം തന്റെ കടപ്പാട് രേഖപ്പെടുത്തിയതായി സുഷമ സ്വരാജ് അറിയിച്ചു. 2016 മാര്‍ച്ച് നാലിനാണ് ഐഎസ് തീവ്രവാദികള്‍ യെമനിലെ ഏദനിലുള്ള മിഷനറീസ് ഓഫ് ചാരിറ്റീസിന്റെ വൃദ്ധസദനം അക്രമിച്ച ശേഷം നാല് കന്യാസ്ത്രീകളെയും നിരവധി അന്തേവാസികളെയും വധിക്കുകയും ഫാ. ടോമിനെ തട്ടിക്കൊണ്ടുപോവുകയും ചെയ്തത്.
Post Your Comments