ഷിംല ; കത്തിക്കരിഞ്ഞ നിലയിൽ വിനോദസഞ്ചാരിയുടെ മൃതദേഹം കണ്ടെത്തി. ഹൈദരബാദിൽനിന്നുള്ള വിനോദസഞ്ചാരിയെയാണ് ഹിമാചൽ പ്രദേശ് കിന്നർ കൈലാഷ് കൊടുമുടിയിലെ ഗുഹയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സമുദ്രനിരപ്പിൽനിന്നും 4,650 മീറ്റർ ഉയരത്തിലുള്ള കൊടുമുടിയുടെ ഭാഗത്തായിരുന്ന മൃതദേഹം വളർത്തു മൃഗത്തിന് പുല്ല് ശേഖരിക്കാൻപോയ ആളാണ് ആദ്യം കണ്ടത്.
“കഴിഞ്ഞ ദിവസം താൻ കൊടുമുടിയിലെ ഗുഹയിൽ വിനോദസഞ്ചാരിയെ കണ്ടിരുന്നു. ഇയാൾ ഗുഹയിൽതന്നെ തുടരുകയാണെന്ന് പറഞ്ഞതോടെ താൻ തിരിച്ചുപോന്നു എന്നും ഇന്ന് തിരിച്ച് ചെന്നപ്പോൾ വിനോദസഞ്ചാരിയെ കത്തിക്കരിഞ്ഞ നിലയിലാണ് കണ്ടെത്തിയതെന്നും” ഇടയനായ ജഗദീഷ് പറഞ്ഞു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments