തിരുവനന്തപുരം: വര്‍ഗീയതയ്ക്കും അഴിമതിക്കുമെതിരെ ശക്തമായി നിലക്കൊണ്ട ഗൗരി ലങ്കേഷിനെ വെടിവച്ച് കൊന്നു എന്ന വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഗൗരി ലങ്കേശിനെ കൊലപ്പെടുത്തിയവരെ എത്രയും വേഗം നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണ്ണാടകത്തില്‍ പുരോഗമന – മത നിരപേക്ഷ ചിന്തകള്‍ ശക്തി പ്രാപിക്കുന്ന ഘട്ടത്തിലാണ്, കല്‍ബുര്‍ഗിയെ കൊന്ന രീതിയില്‍ ഗൗരി ലങ്കേഷിന്റെ ജീവനെടുത്തത്. കൊലയാളികളെയും അവരുടെ ഉദ്ദേശ്യത്തെയും ജനങ്ങള്‍ക്കും നിയമത്തിനും മുന്നില്‍ കൊണ്ടുവരാന്‍ കര്‍ണാടക സര്‍ക്കാരിന് എത്രയും വേഗം കഴിയും എന്ന് പ്രത്യാശിക്കുന്നു.
മത നിരപേക്ഷതയില്‍ അടിയുറച്ച് വിശ്വസിക്കുകയും നിര്‍ഭയം മാദ്ധ്യമ പ്രവര്‍ത്തനം നടത്തുകയും ചെയ്ത ഗൗരി ലങ്കേഷിന്റെ വിയോഗത്തില്‍ അതിയായ ദു:ഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Post Your Comments