നാടക നടി പള്ളുരുത്തി ലക്ഷ്മിയുടെ ജീവിത കഥ അരങ്ങില്‍. കോഴിക്കോട് സങ്കീര്‍ത്തനയാണ് നാടകം വേദിയിലെത്തിച്ചത്. ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി’യെന്ന പേരിലാണ് ജില്ലാതല ഓണാഘോഷത്തിന്റെ ഭാഗമായാണ് നാടകം അവതരിപ്പിച്ചത്.
ആദ്യകാല മലയാള പ്രൊഫഷണല്‍ നാടക വേദിയിലെ നായികയായിരുന്നു കെ എന്‍ ലക്ഷ്മി. മലയാള നാടകം പ്രൊഫഷണലായി തുടങ്ങിയ കാലത്തു തന്നെ അരങ്ങത്തെത്തിയ ലക്ഷ്മി മലയാളത്തിലെ നാടക ചരിത്രത്താളിലൊന്നും ഇടം ലഭിക്കാതെ പോയ കലാകാരിയാണ് ലക്ഷ്മി.
മലയാളത്തിലെ ആദ്യ ശബ്‍ദ ചിത്രമായ ബാലനിലും ലക്ഷ്മി വേഷമിട്ടിട്ടുണ്ട്. 1930 കളില്‍ നാടക വേദികളില്‍ സജീവമായ ലക്ഷ്മി സ്വാമി ബ്രഹ്മവതന്റെ രാമായണം അനിരുദ്ധന്‍, ശാകുന്തളം തുടങ്ങിയ നാടകങ്ങളിലൂടെയാണ് ശ്രദ്ധേയമായത്. തിരുവന്തപുരത്തുകാരി മീനാക്ഷിയാണ് ലക്ഷ്മിയുടെ വേഷമിടുന്നത്.
നാടക ചരിത്രത്തില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ പോയ കലാകാരിയുടെ ജീവിതകഥ കോഴിക്കോട് ടൗണ്‍ഹാളിലാണ് അവതരിപ്പിച്ചത്. നാടക കൃത്ത് ഹേമന്ത് കുമാറാണ് രചന നിര്‍വഹിച്ചിരിക്കുന്നത്. കേരളത്തിലെ എഴുപത് വേദികളില്‍ നാടകം അവതരിപ്പിക്കും.
Post Your Comments