ബംഗളൂര്‍: സംസ്ഥാനത്തെ മെഡിക്കല്‍ പ്രവേശനം പ്രതിസന്ധിയിലായതോടെ ഇതരസംസ്ഥാനങ്ങളില്‍ കുട്ടികള്‍ പ്രവേശനം തേടുന്നു. കേരളത്തിനെ അപേക്ഷിച്ച് മെഡിക്കല്‍ ഫീസ് കുറവാണ് കര്‍ണ്ണാടകത്തില്‍. ഇവിടെ സ്വകാര്യ ക്വാട്ടയില്‍ ആറ് ലക്ഷത്തി മുപ്പത്തിരണ്ടായിരമാണ് ഫീസ്. വന്‍ തുക മുടക്കി നാട്ടില്‍ പഠിക്കാനില്ലെന്ന് തീരുമാനിച്ചാണ് ഇവരില്‍ ഭൂരിഭാഗവും വണ്ടി കയറുന്നത്.
എന്നാല്‍ കേരളത്തില്‍ പ്രവേശനം കാത്തിരുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങളിലെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായതോടെ പ്രതീക്ഷിച്ച കോഴ്‌സിന് ചേരാനായില്ല. കേരളത്തില്‍ സ്വാശ്രയ കോളേജുകള്‍ തുടങ്ങിയത് ഇതര സംസ്ഥാനങ്ങളിലേക്കുള്ള ഒഴുക്ക് തടയാനും ചുരുങ്ങിയ ചെലവില്‍ കുട്ടികള്‍ക്ക് മെഡിക്കല്‍ വിദ്യാഭ്യാസം നേടാനുമായിരുന്നു. എന്നാല്‍ കേരളത്തില്‍ വന്‍ തുക മുടക്കി പ്രവേശനം തേടണമെന്ന ഗതികേടിലാണ് വിദ്യാര്‍ത്ഥികള്‍.
Post Your Comments