ഗയ: താന്‍ ഓടിച്ചിരുന്ന ആഡംബര എസ് യുവിയെ ചെറിയ കാര്‍ മറികടന്നതിന്റെ പേരില്‍ പ്രകോപിതനായി കൊലപാതകം നടത്തിയ റോക്കി യാദവ് കുറ്റക്കാരനെന്നു കോടതി കണ്ടെത്തി. റോക്കി യാദവിന്റെ ക്രൂരതയക്ക് ഇരയായത് പന്ത്രണ്ടാം ക്ലാസുകാരനായ വിദ്യാർത്ഥിയാണ്. റോക്കിക്കുള്ള ശിക്ഷ സെപ്തംബര്‍ ആറിന് ഗയ ജില്ലാ കോടതി വിധിക്കും.
കൊല്ലപ്പെട്ട വിദ്യാര്ഥിയോടൊപ്പമുണ്ടായിരുന്ന രണ്ടു സുഹൃത്തുക്കള്‍ വാദത്തിനിടെ സാക്ഷി മൊഴി മാറ്റി പറഞ്ഞതു കേസിനു വെല്ലുവിളിയായിരുന്നു. എന്നാല്‍ സംഭവ സ്ഥലത്തുനിന്നു പോലീസ് റോക്കി യാദവിന്റെ തോക്ക് കണ്ടെത്തിയതു നിര്‍ണായക തെളിവായി.
2016 മേയ് ഏഴിനായിരുന്നു കേസിനാസ്പദമായ സംഭവം. ജെഡിയു എംഎല്‍സിയായിരുന്ന മനോരമ ദേവിയുടെ മകനാണ് രാകേഷ് രഞ്ജന്‍ എന്ന റോക്കി യാദവ്. സംഭവത്തിനു ശേഷം ഇവരെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയായിരുന്നു. കേസില്‍ തെളിവു നശിപ്പിക്കല്‍ കുറ്റത്തിന് റോക്കി യാദവിന്റെ അച്ഛനും ബിസിനസുകാരനുമായ ബിന്ദി യാദവിനെതിരെ മറ്റൊരു കേസുണ്ട്.
Post Your Comments