മുംബൈ: പീഡനത്തിനിരയായ പതിമൂന്നുകാരിയുടെ 30 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ട് അമ്മയുടെ ഹർജി. ഗർഭച്ഛിദ്രം സാധ്യമോ അല്ലയോ എന്നു പരിശോധിച്ച് റിപ്പോർട്ട് നൽകാനും വിദഗ്ധാഭിപ്രായത്തിനും മെഡിക്കൽ ബോർഡ് രൂപീകരിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടു. അപേക്ഷ മറ്റന്നാൾ വീണ്ടും പരിഗണിക്കും.
ഗർഭാവസ്ഥ 20 ആഴ്ച പിന്നിട്ടാൽ ഗർഭച്ഛിദ്രം പാടില്ലെന്നാണു നിയമം.സമാനമായ രീതിയിൽ പീഡനത്തിനിരയായ പത്തുവയസ്സുകാരിയുടെ 32 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാനുള്ള അപേക്ഷ കഴിഞ്ഞമാസം സുപ്രീം കോടതി തള്ളിയിരുന്നു. പെൺകുട്ടിക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളുണ്ടാകുമെന്നു വിലയിരുത്തിയായിരുന്നു തീരുമാനം.
Post Your Comments