ന്യൂഡല്‍ഹി: ബലാത്സംഗം കേസില്‍ 20 വര്‍ഷം ശിക്ഷിക്കപ്പെട്ട ആള്‍ദൈവം ഗുര്‍മീത് റാം റഹീമിനെതിരെ പ്രതികരിച്ച് ക്രിക്കറ്റ് താരം ഗൗതം ഗംഭീര്‍. റാം റഹീം എന്താണ് ജനങ്ങളെക്കുറിച്ച് ചിന്തിച്ചിരിക്കുന്നത്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും മതവും ആത്മീയതയും മാര്‍ക്കറ്റ് ചെയ്യുകയുമാണ് റാം റഹിം എന്നും ഗൗതം പറയുന്നു.
അതിര്‍ത്തിയില്‍ തീവ്രവാദികളുണ്ട്, ബലാത്സംഗക്കാര്‍ അതിര്ത്തിക്കുള്ളിലുമുണ്ട്. ഇതിനിടയില്‍ നാം ചര്‍ച്ച ചെയ്യുന്നത് സിനിമാ തീയേറ്ററില്‍ ദേശീയഗാനം വേണോ വേണ്ടയോ എന്നതാണെന്ന് ഗംഭീര്‍ പറയുന്നു. ഇത്തരത്തിലാണ് രാജ്യം നീങ്ങുന്നതെന്നും ഗൗതം പറഞ്ഞു.
റാം റഹീമിനെതിരായ ശിക്ഷാവിധി ഉത്തരേന്ത്യയിലെങ്ങും കലാപത്തിനിടയാക്കിയിരുന്നു. ഗംഭീറിന്റെ സ്വദേശമായ ഡല്‍ഹിയിലും റാം റഹീമിന് വലിയ അനുയായികളുണ്ട്.
Post Your Comments