മലയാളത്തിന്റെ യൂത്ത് ഐക്കണ്‍ പൃഥ്വിരാജ് തന്റെ നിലപാടുകള്‍ തുറന്നു പറയുന്നു. തന്റെ അഭിപ്രായങ്ങളും നിലപാടുകളും തന്റെ വ്യക്തിപരമായ കാര്യങ്ങള്‍ ആണെന്നും ആ നിലപാടിനോട് എല്ലാവരും യോജിക്കണമെന്ന നിര്‍ബന്ധ ബുദ്ധി തനിക്കില്ലായെന്നും ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പൃഥ്വി വ്യക്തമാക്കുന്നു.
കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച നടന് ഇനി സ്ത്രീവിരുദ്ധ സിനിമകളില്‍ അഭിനയിക്കില്ലെന്നും അത്തരം രംഗങ്ങളോട് തനിക്ക് വിയോജിപ്പുണ്ടെന്നും തുറന്നു പറഞ്ഞിരുന്നു. മലയാളത്തിലെ താര രാജാക്കന്മാര് ആരും പറയാതിരുന്ന ഈ കാര്യം പറഞ്ഞ പൃഥ്വിയ്ക്ക് സോഷ്യല്‍ മീഡിയ അടക്കം മികച്ച പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ചിലയിടങ്ങളില്‍ പൃഥ്വിയുടെ വാക്കുകളെ വളച്ചൊടിച്ചു വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു. ഇതെല്ലാം മറുപടിയായാണ് തന്റെ നിലപാടുകള്‍ പൃഥ്വി വ്യക്തമാക്കുന്നത്.
പൃഥ്വിയുടെ വാക്കുകള്‍ ഇങ്ങനെ… ”ഞാന്‍ ആര്‍ക്കും എതിരല്ല,എനിക്ക് എന്റെതായൊരു വഴിയുണ്ട് അതിലൂടെ മുന്നോട്ടുപോകുന്നു. സിനിമയെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടും തീരുമാനങ്ങളും വ്യക്തിപരമാണ്, സ്ത്രീവിരുദ്ധ സിനിമകളോട് വിയോജിപ്പുണ്ടെന്ന് പറയുമ്പോള്‍ അതിനര്‍ത്ഥം സിനിമയില്‍ അങ്ങിനെയൊന്ന് പരാമര്‍ശിക്കാനേ പാടില്ല എന്നില്ല. കഥ ആവശ്യപ്പെടുന്നുവെങ്കില്‍, കൈകാര്യം ചെയ്യുന്ന വിഷയത്തിന് അങ്ങിനെയൊന്ന് ആവശ്യമാണെങ്കില്‍ അത്തരം രംഗങ്ങള്‍ സിനിമയില്‍ ഉണ്ടാകണം. സ്ത്രീവിരുദ്ധത കൊട്ടിഘോഷിക്കുന്ന അനാവശ്യരംഗങ്ങളോട് സഹകരിക്കില്ല എന്നതാണ് എന്റെ തീരുമാനം. മറ്റുള്ളവര്‍ ഇതെല്ലാം അംഗീകരിക്കണമെന്ന വാശിയും എനിക്കില്ല.”
Post Your Comments