ന്യൂഡല്‍ഹി: വാഹനങ്ങളില്‍ നിന്നുള്ള പരിസ്ഥിതി മലിനീകരണം അവസാനിപ്പിക്കാൻ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ വാഹന ഇന്‍ഷുറന്‍സ് പുതുക്കി നല്‍കരുതെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. വാഹനങ്ങള്‍ക്ക് മലിനീകരണ സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് എല്ലാ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും കോടതി നിര്‍ദേശം നല്‍കി. ജസ്റ്റീസ് ബദന്‍ ബി ലോക്കൂര്‍ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിറക്കിയത്.
എല്ലാ ഇന്ധന പമ്പുകളിലും പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സംവിധാനം വേണമെന്നും മലിനീകരണ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതില്‍ എന്തെങ്കിലും ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനായി പൊല്യൂഷന്‍ അണ്ടര്‍ കണ്‍ട്രോള്‍ സെന്ററുകളില്‍ ഓള്‍ ഇന്ത്യ റിയല്‍ ടൈം ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണമെന്നും നിർദേശമുണ്ട്.
Post Your Comments