KeralaLatest NewsNewsIndiaReader's Corner

അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. കുട്ടി ജനിക്കാതെ നൂല് കെട്ടിയിട്ട് എന്തു നേട്ടമാണെന്നും കാനം പരിഹസിച്ചു.

കെഎസ്ഇബി പദ്ധതിയുടെ സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നു പറയുന്നത് ഗൗരവത്തില്‍ എടുക്കാനാകില്ലെന്നും കാനം പറഞ്ഞു. അതിരപ്പിള്ളിയേക്കുറിച്ചുള്ള വാര്‍ത്തകള്‍ താന്‍ വര്‍ഷങ്ങളായി കേള്‍ക്കുന്നതാണ്. ആയതിനാല്‍ പുതിയ വാദങ്ങളില്‍ കഴമ്പില്ല. ജൂലൈ 18 ന് പാരിസ്ഥിതിക അനുമതി അവസാനിക്കുന്നതിന് മുന്പ് കെ.എസ്.ഇ.ബി സ്ഥലത്ത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. ഇതുമായി ബന്ധപ്പെട്ട് മന്ത്രി എം എം മണിയും ബുധനാഴ്ച നിയമസഭയില്‍ പ്രസ്താവന നടത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button