ലക്നോ: വാരാണസിയിലെ മുഗള്‍സാരി റെയില്‍വേ സ്റ്റേഷന്റെ പേര് മാറ്റി കേന്ദ്രസര്‍ക്കാര്‍. മുഗള്‍സാരി റെയില്‍വേ സ്റ്റേഷന് ഇനി ആര്‍എസ്എസ് നേതാവ് ദീന് ദയാല്‍ ഉപാധ്യയയുടെ പേരിലായിരിക്കും അറിയപ്പെടുക. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ അപേക്ഷ പരിഗണിച്ചാണ് കേന്ദ്രത്തിന്റെ നടപടി.
കേന്ദ്രത്തിന്റെ ഈ തീരുമാനത്തിനെതിരെ ബിഎസ്പി എം.പി.മാര്‍ രംഗത്ത് വന്നിട്ടുണ്ട്. രാജ്യത്തിന്റെ സ്വാതന്ത്ര സമരത്തിന് ഒരു സംഭാവനയും നൽകാത്തവരുടെ പേരുകളാണ് റെയിൽവേ സ്റ്റേഷനുകൾക്ക് നൽകുന്നതെന്നും, ഇങ്ങനെയാണെങ്കില്‍ രാജ്യത്തിന്റെ പേര് തന്നെ മാറ്റിക്കൂടെയെന്നും ബിഎസ്പി അംഗങ്ങള്‍ ചോദിച്ചു.
അതേ സമയം ബിഎസ്പിയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്വി രംഗത്ത് വന്നു. മുഗളരുടെ പേരിൽ സ്റ്റേഷൻ ആകാമെന്നും പണ്ഡിറ്റ് ദീന ദയാൽ ഉപാധ്യയുടെ പേരിൽ പാടില്ലെന്നുമുള്ളത് തെറ്റായ വീക്ഷണമാണെന്നും ചരിത്രം വായിക്കണമെന്നും മുക്താർ അബ്ബാസ് നഖ്വി അഭിപ്രായപ്പെട്ടു.
Post Your Comments