Latest NewsKeralaIndiaNews

സര്‍ക്കാരിനെതിരെ 356-ാം വകുപ്പ് പ്രയോഗിക്കുമെന്ന ഭീഷണിയുമായി വി.മുരളീധരന്‍

കോട്ടയം: ഇനിയും സംഘര്‍ഷങ്ങള്‍ തുടരുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാരുകളെ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്ന 356-ാം വകുപ്പ് പ്രയോഗിക്കുമെന്ന ഭീഷണിയുമായി ബി.ജെ.പി ദേശീയ നിര്‍വാഹക സമിതി അംഗം വി.മുരളീധരന്‍. കൂടാതെ, ഭരണഘടനാപരമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് കേരളത്തില്‍ ക്രമസമാധാനം തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

ഭരണഘടനയോടു പൂര്‍ണമായി യോജിച്ചാണ് മുഖ്യമന്ത്രി അധികാരമേറ്റത്. എന്നാല്‍, ആഭ്യന്തര വകുപ്പ് മുഖം നോക്കാതെ നടപടി സ്വീകരിക്കുന്നതാണ് കേരളത്തില്‍ പ്രശ്നങ്ങള്‍ ആവര്‍ത്തിക്കാനുള്ള കാരണം. ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോയാല്‍ സംഘര്‍ഷങ്ങള്‍ തടയാം. കൂടാതെ, പലപ്പോഴും അക്രമങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പി പ്രവര്‍ത്തകരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ഇക്കാര്യത്തില്‍ നിഷ്പക്ഷമായ നിലപാട് സ്വീകരിക്കാന്‍ പോലീസ് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button