അന്തരിച്ച നടന് രതീഷിന്റെ മകളും നടിയുമായ പാര്‍വതി രതീഷ് വിവാഹിതയാകുന്നു. കോഴിക്കോട് ഉമ്മളത്തൂര്‍ സ്വദേശി മിലുവാണ് പാര്‍വതിയുടെ വരന്. കോഴിക്കോട് ആശീര്‍വാദ് ലോണ്‍സില്‍ വെച്ചായിരിക്കും വിവാഹം നടക്കുക.
സെപ്റ്റംബര്‍ ആറിനായിരിക്കും വിവാഹം. വിവാഹത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.
നടന് രതീഷിന്റെ നാലു മക്കളില്‍ മൂത്ത മകളായ പാര്‍വതി കുഞ്ചാക്കോ ബോബന് നായകനായി അഭിനയിച്ച മധുര നാരങ്ങ എന്ന സിനിമയിലൂടെയാണ് നായികയായി എത്തിയത്. രണ്ടാമത്തെ ചിത്രമായ ‘ലച്ച്മി’ റിലീസിനൊരുങ്ങുകയാണ്. ഷജീര്‍ ഷാ സംവിധാനം ചെയ്യുന്ന ഹൊറര്‍ ചിത്രമാണ് ലച്ച്മി.
Post Your Comments