കൊല്‍ക്കത്ത: ഫേസ്ബുക്കില്‍ രാജ്യവിരുദ്ധ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്ത യുവാവ് അറസ്റ്റിലായി. കശ്മീര്‍ സ്വദേശിയായ അര്‍ഷാദാണ് കൊല്ക്കയില്വെച്ച് അറസ്റ്റിലായത് . കൊല്‍ക്കത്തയിലെ ഗസ്റ്റ്ഹൗസില്‍ തങ്ങുകയായിരുന്ന അര്‍ഷാദിനെ ലേക്ക് പാലസ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദേശവാസികളാണ് ദേശവിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഇയാള്‍ക്കെതിരെ പരാതി നല്‍കിയത്.
വസ്ത്ര വ്യാപാരത്തിന്റെ ഭാഗമായി അര്‍ഷാദ് 12 വര്‍ഷമായി കൊല്‍ക്കത്തയില്‍ വന്നുപോകുന്നുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഇയാള്‍ ഗസ്റ്റ്ഹൗസിലാണ് തങ്ങാറുള്ളത്. ഇതിനിടെ അര്‍ഷാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട ചിലര്‍ പരാതിയുമായി പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തില്‍ കൊല്‍ക്കത്ത പോലീസ് അന്വേഷണം തുടരുകയാണ്.
Post Your Comments