പാറ്റ്‌ന: ബിഹാറില്‍ ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. സര്‍ക്കാര്‍ രൂപീകരിക്കാനായി ഏറ്റവും വലിയ ഒറ്റകക്ഷിയാണ് ഗവര്‍ണര്‍ ക്ഷണിക്കേണ്ടത്. അതിനു പകരം സര്‍ക്കാര്‍ ഉണ്ടാക്കാന്‍ നിതീഷ് കുമാറിനെ ക്ഷണിച്ച ബിഹാര്‍ ഗവര്‍ണറുടെ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്നു ലാലു പ്രസാദ് യാദവ് പറഞ്ഞു. ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിക്ക് എതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നിയമോപദേശം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതിയെ സമീപിക്കുന്നതെന്നും ലാലു പ്രസാദ് പറഞ്ഞു.
നിതീഷ് കുമാര്‍ വഞ്ചകനാണ്. അവസരവാദിയായ അദ്ദേഹം അധികാരം നിലനിര്‍ത്താന്‍ വേണ്ടിയാണ് ബിജെപിയോടൊപ്പം ചേര്‍ന്നതെന്നും ലാലു കുറ്റപ്പെടുത്തി.
Post Your Comments