തിരുവനന്തപുരം: മുൻ ഡി ജിപി സെൻകുമാറിനെതിരെ നിരവധി ശുപാര്ശകളടങ്ങിയ റിപ്പോർട്ട് നൽകി എ ഡിജിപി ബി സന്ധ്യ. കൊച്ചിയിൽ ആക്രമിക്കപ്പെട്ട നടിയെകുറിച്ചു ഒരു വാരികയ്ക്ക് നൽകിയ മോശം പരാമർശത്തിലാണ് സെന്കുമാറിനെതിരെ പ്രോസിക്യൂഷൻ നടപടി ശുപാർശ ചെയ്തിരിക്കുന്നത്. വിരമിച്ച ശേഷം വാരികയ്ക്ക് കൊടുത്ത അഭിമുഖത്തിൽ ആക്രമിക്കപ്പെട്ട നടിയെ കുറിച്ച് വളരെ മോശമായി സെൻകുമാർ പരാമർശിച്ചെന്ന് സന്ധ്യ സർക്കാരിന് റിപ്പോർട്ട് നൽകി.
കൂടാതെ അദ്ദേഹത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്നും സന്ധ്യയുടെ ശുപാർശയിൽ ഉണ്ട്. ഇത് ശരിവെച്ചുകൊണ്ടുള്ള നിയമോപദേശം പോലീസ് മേധാവി ലോകനാഥ് ബെഹ്‌റയ്ക്ക് ലഭിച്ചെന്നാണ് റിപ്പോർട്ട്. നിയമോപദേശം ലഭിച്ചതോടെ സെൻകുമാറിനെതിരെ നടപടി ഉറപ്പായതായി പോലീസ് കേന്ദ്രങ്ങൾ അറിയിച്ചു. കൂടാതെ മത സ്പർധ വളർത്തുന്ന പരാമർശങ്ങൾ നടത്തിയെന്ന കേസിൽ ക്രൈം ബ്രാഞ്ച് അന്വേഷണം നേരിടുകയാണ് സെൻകുമാർ.
Post Your Comments