തിരുവനന്തപുരം: ഭക്ഷണ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയ കേരള പൊലീസ് അക്കാദമിയുടെ നടപടി വന്‍ വിവാദമായിരിക്കെ ബീഫ് മാത്രമല്ല, മട്ടനും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് എഡിജിപി ബി സന്ധ്യ. ഇത് ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരമാണെന്നും പുറത്തു വരുന്ന പ്രചരണങ്ങള്‍ മാധ്യമസൃഷ്ടി മാത്രമാണെന്നും അവര്‍ പറഞ്ഞു.
കേരളത്തിലെ വിവിധ ബറ്റാലിയനുകളില്‍ നിന്നും തൃശ്ശൂര്‍ പൊലീസ് അക്കാദമിയില്‍ ചേര്‍ന്ന 2800 പേര്‍ക്കായി പുറത്തിറക്കിയ ഭക്ഷണ മെനുവാണ് വിവാദമായത്. മുട്ടയും, കോഴിക്കറിയും, മീനുമെല്ലാം മെനുവില്‍ ഉള്‍പ്പെടുത്തിയെങ്കിലും ബീഫ് ഒഴിവാക്കിയത് വിവാദമാവുകയായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ പരിശീലനം നടത്തുന്ന പൊലീസുകാര്‍ക്ക് ബീഫും മെസ്സില്‍ നിന്ന് നല്‍കിയിരുന്നതായി പൊലീസുകാര്‍ പറയുന്നു.
ബീഫ് ഒഴിവാക്കി കൊണ്ടുള്ള മെനു ട്രെയിനിംഗ് എഡിജിപി എല്ലാ ബറ്റാലിയനുകള്‍ക്കും നല്‍കി. എന്നാല്‍, ഒരു നിരോധനവും നിലവിലില്ലെന്നും ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ച പ്രകാരമുളള മെനുവാണ് പുറത്തിറക്കിയതെന്നും ട്രെയിനിംഗ് എഡിജിപി ബി.സന്ധ്യ ഒരു പ്രമുഖ മാധ്യമത്തോട് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലും എല്ലാ ബറ്റാലിയിലെ ക്യാന്റീനുകളില്‍ ബീഫ് നല്‍കിയിട്ടുണ്ടെന്നും എഡിജിപി പറഞ്ഞു. പക്ഷെ ബീഫ് ഒഴിവാക്കിയതിലെ അതൃപ്തി പൊലീസുകാര്‍ സംഘടനകളെയും അറിയിച്ചിട്ടുണ്ട്.
Post Your Comments