നോക്കിയ 6 എന്ന ആദ്യ ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ഫോണുമായി നോക്കിയ വീണ്ടും വിപണിയിലേക്ക് തിരിച്ചെത്തുന്നു. ആഗസ്റ്റ് 23 മുതല്‍ ആമസോണിൽ ഫോൺ ലഭ്യമാകും. 5.5 ഇഞ്ച് ഫുള്‍ എച്ച്‌ഡി സ്ക്രീൻ, 2.5 ഡി ഗൊറില്ല ഗ്ലാസ് സംരക്ഷണം, 3000 എംഎഎച്ച് ബാറ്ററി, ഫ്ലാഷോടുകൂടിയ 16 മെഗാപിക്സല്‍ പിന്‍ക്യാമറ, 8 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ എന്നിവയാണ് ഫോണിന്റെ സവിശേഷതകൾ.
ഡ്യുവല്‍ സിം സൗകര്യവും ഫോണിലുണ്ട്. 4ജിബി റാം ആണ് ഫോണിന്റെ കരുത്ത്. 64 ജിബി ഇന്റേണല്‍ മെമ്മറിയും ഉണ്ട്. എസ്ഡി കാര്‍ഡ് വഴി 128 ജിബി വരെ മെമ്മറി വർധിപ്പിക്കാനാകും. 3ജി, 4ജി, ജിപിഎസ്, ബ്ലൂടൂത്ത്, യുഎസ്ബി ഒ.ടി.ജി തുടങ്ങിയവയാണ് ഫോണിലെ കണക്ടിവിറ്റി സവിശേഷതകള്‍. ഫിംഗര്‍പ്രിന്റ് സ്കാനർ, അലുമിനിയം മെറ്റാലിക് ബോഡി എന്നിവയാണ് മറ്റ് പ്രത്യേകതകൾ. 14,999 രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ നോക്കിയ 6ന്റെ വില.
Post Your Comments