കൊളംബോ: കടലിലേക്ക് ഒഴുകിപ്പോയ ആനയ്ക്ക് നേവിയുടെ സഹായഹസ്തം. ശ്രീലങ്കന്‍ നേവിയാണ് കടലിലേക്ക് ഒഴുകി പോയ ആനയെ രക്ഷിച്ചത്. ആന ശ്രീലങ്കയുടെ വടക്കുകിഴക്കന്‍ തീരത്തുനിന്നാണ് കടലിലിറങ്ങിയത്. അടിയൊഴുക്കില്‍ പെട്ട ആന തീരത്തുനിന്ന് 10 മൈലോളം അകലേക്ക് ഒഴുകിപ്പോയി. കടലില്‍ മുങ്ങിത്താഴുന്ന ആനയെ നേവിയുടെ പട്രോളിങ് സംഘമാണ് കണ്ടെത്തിയത്.
തുടര്‍ന്ന് 12 മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ നേവിയുടെ മുങ്ങല്‍ വിദഗ്ധരും വനം വകുപ്പ് ഉദ്യോഗസ്ഥരും ചേര്‍ന്ന് ആനയെ രക്ഷപ്പെടുത്തി തീരത്തെത്തിച്ചു. കടലില്‍ 15 കിലോമീറ്ററുകളോളം ശ്രീലങ്കന്‍ തീരത്തുള്ള ആനകള്‍ നീന്തിപ്പോകാറുണ്ട്. എന്നാല്‍ കടലിലെ അടിയൊഴുക്കാണ് ഈ ആനയ്ക്ക് വിനയായത്.
Post Your Comments