Latest NewsKeralaNews

ആനപ്പല്ല് വില്‍ക്കാൻ ശ്രമം: രണ്ട് പേര്‍ പിടിയില്‍

ചെങ്ങന്നൂർ ജംഗ്ഷനില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

പത്തനംതിട്ട: ആനപ്പല്ല് വില്‍ക്കാൻ ശ്രമിച്ച സംഭവത്തില്‍ രണ്ട് പേർ പിടിയില്‍. കാറില്‍ നിന്നും ലക്ഷങ്ങള്‍ വിലമതിക്കുന്ന ആനപ്പല്ല് പൊലീസ് കണ്ടെടുത്തു. ആനപ്പല്ല് വില്‍ക്കാൻ ശ്രമിച്ച തിരുവനന്തപുരം സ്വദേശി മനോജ്, പുനലൂർ സ്വദേശി രാജനുമാണ് പിടിയിലായത്.

read also: പാലക്കാട് സരിന്‍ തന്നെ, ചേലക്കരയിൽ മുന്‍ എംഎല്‍എ യുആര്‍ പ്രദീപ് : സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച്‌ സിപിഎം

ചെങ്ങന്നൂർ ജംഗ്ഷനില്‍ നിന്നാണ് ഇവരെ പിടികൂടിയത്. വനംവകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. മുഖ്യപ്രതിയായ ചെങ്ങന്നൂർ സ്വദേശി രാഹുല്‍ ഓടി രക്ഷപ്പെട്ടു. ഇയാള്‍ക്കായുള്ള അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. എവിടെ നിന്നാണ് പ്രതികള്‍ക്ക് ആനപ്പല്ല് ലഭിച്ചതെന്ന കാര്യത്തില്‍ വ്യക്തതയില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button