ഉപഭോക്താക്കള്‍ക്ക് സന്തോഷവാര്‍ത്തയുമായി എയര്‍ടെല്‍. എയര്‍ടെല്ലിന്റെ മണ്‍സൂണ്‍ സര്‍പ്രൈസ് ഓഫര്‍ കാലാവധി നീട്ടി. ഓഫര്‍ പ്രകാരം പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് അടുത്ത മൂന്നു മാസത്തേക്കു കൂടി ഒരു മാസം 10 ജിബി എന്ന കണക്കില്‍ 30 ജിബി കൂടി ലഭിക്കും. നേരത്തേ പ്രഖ്യാപിച്ചത് പ്രകാരം ജൂലെയില്‍ ആയിരുന്നു ഓഫര്‍ കാലവധി അവസാനിക്കേണ്ടിയിരുന്നത്.
ഓഫര്‍ ലഭിക്കാനായി, ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ ചെന്ന് മൈ എയര്‍ടെല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ഡൗണ്‍ലോഡ് ചെയ്തിനു കഴിഞ്ഞാല്‍ പോസ്റ്റ്പെയ്ഡ് ഉപഭോക്താക്കള്‍ക്ക് അധിക ഓഫറിനായി ക്ലെയിം ചെയ്യാം. എയര്‍ടെല്‍ സര്‍പ്രൈസ് ഓഫര്‍ അടുത്ത മൂന്നു മാസത്തേക്കു കൂടി നീട്ടുകയാണെന്നും ജൂലൈ ഒന്നിനു ശേഷമാണ് അധിക ഓഫറിനായി ക്ലെയിം ചെയ്യേണ്ടതെന്നും ഭാരതി എയര്‍ടെല്‍ സിഇഒ ഗോപാല്‍ മിത്തല്‍ അറിയിച്ചു.
Post Your Comments