ലണ്ടൻ: ക്രിസ് ഗാര്‍ഡിന്റെയും കോണി യേറ്റ്സിന്റെയും മകനായ പത്ത് മാസക്കാരന്‍ ചാര്‍ളി അസാധാരണമായ ജനിതക അവസ്ഥയും മസ്തിഷ്‌കത്തിനുള്ള തകാറുകളും മൂലം വെന്റിലേറ്ററിൽ കഴിയുകയാണ്. ചാര്‍ളിയുടെ ലൈഫ് സപ്പോര്‍ട്ട് ഉടൻ തന്നെ അവസാനിപ്പിക്കണമെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് ശ്രദ്ധയില്‍ പെട്ട പോപ്പ് ഫ്രാന്‍സിസ് മനുഷ്യ ജീവന്‍ മനഃപൂര്‍വം ഇല്ലാതാക്കാന്‍ ആര്‍ക്കും അവകാശമില്ലെന്നും അതിനാല്‍ ചാര്‍ളിക്ക് നല്‍കി വരുന്ന ലൈഫ് സപ്പോര്‍ട്ട് തുടരണമെന്നും താന്‍ ചാര്‍ളിക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമെന്നും അറിയിച്ചു. ഇതിന്റെ പശ്ചാത്തലത്തിൽ ചാർളിക്ക് അൽപ്പം കൂടി ആയുസ് അനുവദിക്കാൻ ആശുപത്രി അധികൃതർ തയ്യാറായിരിക്കുകയാണ്.
ചാര്‍ലിയെ അമേരിക്കയില്‍ കൊണ്ടു പോയി കൂടുതല്‍ വിദഗ്ദ ചികിത്സ നടത്താനായി ഈ മാതാപിതാക്കള്‍ പോരാടിയിരുന്നു. തങ്ങളുടെ മകന്റെ ജീവന്‍ രക്ഷിക്കണമെന്ന ആവശ്യവുമായി ചാർളിയുടെ മാതാപിതാക്കൾ ഒരു വീഡിയോ പുറത്തിറക്കുകയും അത് വൻ ചർച്ചകൾക്ക് വഴിയൊരുക്കിയതുമാണ് കുട്ടിയുടെ ലൈഫ് സപ്പോര്‍ട്ട് ഇതുവരെ നീട്ടാന്‍ വഴിയൊരുക്കിയത് . ചാര്‍ളീസ് ആര്‍മി എന്ന പേരിലുള്ള ഒരു കൂട്ടായ്മ ചാര്‍ളിയുടെ ചികിത്സക്ക് വേണ്ടി വന്‍ തുകയാണ് സമാഹരിച്ചിരിക്കുന്നത്. എന്നാൽ ചാര്‍ലിയെ രക്ഷിക്കാന്‍ തങ്ങള്‍ക്കിനി ഒന്നും ചെയ്യാനില്ലെന്നാണ് ലണ്ടനിലെ ഡോക്ടര്‍മാർ പറയുന്നത്.
Post Your Comments