കൊച്ചിയില്‍ നടി ആക്രമികപ്പെട്ട സംഭവത്തില്‍ മെഗാസ്റ്റാറുകളുടെ മൗനത്തെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രതാപ വര്‍മ്മ തമ്പാന്. കഴിഞ്ഞ ദിവസം താരസംഘടന വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരോട് മോശമായി പെരുമാറിയ താരങ്ങള്‍ക്കെതിരെയാണ് കോണ്‍ഗ്രസ് നേതാവ് പ്രതാപവര്‍മ്മ തമ്പാന് വിമര്‍ശനം ഉന്നയിച്ചത്.
ഗണേഷ് കുമാറും മുകേഷും മാധ്യമ പ്രവര്‍ത്തകരോട് കയര്‍ത്തപ്പോള്‍ മോഹന്‍ലാലും മമ്മൂട്ടിയും മൗനം പാലിച്ചത് ശരി ആയില്ലെന്നും അവര്‍ ഉത്തരത്തിന്റെ ഭംഗി ആസ്വദിക്കുകയുമാണ് ചെയ്തതെന്ന് പ്രതാപവര്‍മ്മ പരിഹസിക്കുന്നു. ഈ കേണല്‍ ഇന്ത്യയെ സംരക്ഷിക്കില്ല എന്നും മോഹന്‍ലാലിനെ പരിഹസിച്ച പ്രതാപ വര്‍മ്മ തമ്പാന് ഗണേശും മുകേഷും പുണ്യാളന്‍മാരാണെന്നും പറഞ്ഞു.
Post Your Comments