മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് എ ടീമിൽ 4 മലയാളി താരങ്ങളും. നേരത്തേ തന്നെ ഇന്ത്യക്കായി കളിച്ചിട്ടുള്ള സഞ്ജു സാംസണ്, കരുണ്‍ നായര്‍ എന്നിവരെക്കൂടാതെ ബേസില്‍ തമ്പി, ശ്രേയസ്സ് അയ്യർ എന്നീ രണ്ട് പേരാണ് തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പരയും നാലു ചതുര്‍ദിന മല്‍സരങ്ങളുമാണ് ഇന്ത്യന്‍ എ ടീം കളിക്കുക.
ജൂലൈ 26നാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്. ഓസ്ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ കളി. ഏകദിന പരമ്പരയ്ക്കും ചതുര്‍ദിന മല്‍സരങ്ങള്‍ക്കുമായി വ്യത്യസ്ത ടീമുകളെയാണ് ഇന്ത്യ പ്രഖ്യാപിച്ചിട്ടുള്ളത്. ചതുര്‍ദിന മല്‍സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെ നയിക്കുന്നത് കരുൺ ശ്രേയസാണ്. എന്നാല്‍ ഏകദിന പരമ്പരയില്‍ മനീഷ് പാണ്ഡെയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍.
Post Your Comments