ദുബായ്: റംസാനും അതിനോടനുബന്ധിച്ച അവധികളും ഗള്‍ഫ് നാടുകള്‍ ഗംഭീരമായി തന്നെ ആഘോഷിച്ചു. ഇത്തവണ ഈദ് അവധി ദിവസങ്ങളില്‍ ദുബായില്‍ നിന്ന് നീക്കം ചെയ്തത് 13,000 ടണ്‍ മാലിന്യമാണ്. മൂന്ന് ദിവസത്തെ മാലിന്യത്തിന്റെ അളവാണിതെന്ന് ദുബായ് മുന്‍സിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കുന്നു.
ഈദ് ആഘോഷങ്ങളൊക്കെ കഴിഞ്ഞതിനു തൊട്ടുപിറകെ വേസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് അവരുടെ ക്ലീനിംഗ് പ്രവൃത്തി ആരംഭിച്ചിരുന്നു. പാര്‍ക്കുകളും സ്ട്രീറ്റുകളും റിസോര്‍ട്ടുകളും എല്ലാം വൃത്തിയാക്കി. ഖാലിദ് മൊഹ്സന്‍ ആണ് വൃത്തിയാക്കലിന് നേതൃത്വം നല്‍കിയത്. മാലിന്യം നീക്കം ചെയ്യാന്‍ 10,000 കണ്ടയ്നറുകളാണ് നല്‍കിയത്.
24 മണിക്കൂര്‍ ഷിഫ്റ്റനുസരിച്ച് ജോലിക്കാര്‍ അവരുടെ ജോലി ഭംഗിയായി ചെയ്തു. 345 ജോലിക്കാര്‍ ഇതിനായി ഉണ്ടായിരുന്നു. 18 സൂപ്പര്‍വൈസര്‍മാരേയും ഇതിനായി ഏര്‍പ്പെടുത്തിയിരുന്നു.
Post Your Comments