വായനയെ പ്രോത്സാഹിപ്പിക്കുന്ന ഷാര്ജക്കാര്ക്ക് പുതിയ അംഗീകാരം. യുഎഇയുടെ സാംസ്കാരിക ആസ്ഥാനമായ ഷാര്‍ജ ഇനി അറിയപ്പെടുക ‘ലോക പുസ്തക തലസ്ഥാനം’എന്നാണ്. 2019 ലെ ലോക പുസത്ക തലസ്ഥാനമായി ഷാര്‍ജയെ യുനെസ്കോ പ്രഖ്യാപിച്ചു. രാജ്യാന്തര ലൈബ്രറി അസ്സോസിയേഷന് ആസ്ഥാനത്ത് യുനെസ്കോ അധികൃതര്‍ യോഗം ചേര്‍ന്ന ശേഷമായിരുന്നു പ്രഖ്യാപനം.
വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി എല്ലാ വര്‍ഷവും പുസ്തകോത്സവം ഷാര്‍ജ സംഘടിപ്പിക്കാറുണ്ട്. ഇത് കൂടാതെ വായനയെ പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി സാംസ്കാരിക പരിപാടികളും ഷാര്‍ജ എല്ലാ വര്‍ഷവും നടത്തുന്നുണ്ട്. ഈ പ്രവര്‍ത്തികള്‍ക്കെല്ലാമുള്ള അംഗീകാരമാണ് യുനസ്കോയുടെ ആഗോള പുസ്തക തലസ്ഥാനമെന്ന ബഹുമതി. വായനാശീലം വളര്‍ത്തിയെടുക്കാന്‍ നല്‍കിവരുന്ന സംഭാവനകള്‍, മേഖലാ രാജ്യാന്തര പ്രസാധകര്‍ക്കു നല്കുന്ന അവസരങ്ങള്‍, സാംസ്കാരിക വൈജ്ഞാനിക വളര്‍ച്ചയ്ക്ക് ആവിഷ്കരിക്കുന്ന പദ്ധതികള്‍ തുടങ്ങിയ ഘടകങ്ങള്‍ വിലയിരുത്തിയുള്ള അംഗീകാരം അറബ് മേഖലയ്ക്കാകെ അഭിമാനകരമാണ്.
ഈ അംഗീകാരം നേടുന്ന ആദ്യ ഗള്‍ഫ് നഗരമാണു ഷാര്‍ജ. 1998ല്‍ അറബ് സാംസ്കാരിക തലസ്ഥാനമായും 2014ല്‍ ഇസ്ലാമിക സാഹിത്യ തലസ്ഥാനമായും 2015ല്‍ അറബ് ടൂറിസം തലസ്ഥാനമായും ഷാര്‍ജ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. സാഹിത്യ സാംസ്കാരിക മേഖലയ്ക്കു ഷാര്‍ജ നല്കുന്ന സംഭാവനകള്‍ക്കുള്ള ഈ രാജ്യാന്തര അംഗീകാരം അഭിമാനാര്‍ഹമാണെന്ന് എമിറേറ്റ്സ് പബ്ലിഷേഴ്സ് അസോസിയേഷന് പ്രസിഡന്റും ഷാര്‍ജ വേള്‍ഡ് ബുക്ക് ക്യാപ്പിറ്റല്‍ സംഘാടക സമിതി മേധാവിയുമായ ഷെയ്ഖ ബദൂര്‍ ബിന്ത് സുല്‍ത്താന്‍ അല്‍ ഖാസിമി പറഞ്ഞു.
Post Your Comments