ലോകകപ്പില്‍ ലോകത്തിലെ രണ്ടാം നമ്പര്‍ ടീമിനെതിരെ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഒരു ടീമിനെ നയിക്കുന്ന ആളിന് പുസ്തകം വായിച്ചിരിക്കാൻ ഒരിക്കലും കഴിയില്ല. എന്നാൽ തന്നെക്കൊണ്ട് കഴിയും എന്ന് തെളിയിച്ചിരിക്കുകയാണ് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ക്യാപ്റ്റന്‍ മിതാലി രാജ്. ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ഇംഗ്ലണ്ടിനെതിരെ ബാറ്റ് ചെയ്യ്ത് കൊണ്ടിരിക്കുമ്പോള്‍ അടുത്തതായി ഇറങ്ങാനുളളതാണ് എന്ന യാതൊരു സമ്മര്‍ദവും ഇല്ലാതെ പുസ്തകം വായിച്ചിരിക്കുന്ന മിതാലിയുടെ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ പിടിച്ച് പറ്റിയിരിക്കുന്നത്.
മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനമാണ് മിതാലി കാഴ്ച്ചവെച്ചത്. 73 പന്തില്‍ 71 റണ്‍സ് നേടിയ മിതാലി ഏകദിനങ്ങളില്‍ തുടര്‍ച്ചയായി ഏഴ് അര്‍ധ സെഞ്ച്വറികള്‍ അടിച്ചു കൂട്ടിയ ആദ്യ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടവും സ്വന്തമാക്കി.
Post Your Comments