ബെയ്ജിങ്: ഭീകരവാദത്തിന്റെ പേരില്‍ പാകിസ്ഥാനെ ലോകരാഷ്ട്രങ്ങള്‍ ഒറ്റപ്പെടുത്തിയിരുന്നുവെങ്കിലും ചൈന മാത്രമാണ് പാകിസ്ഥാനെ പിന്തുണച്ചിരുന്നത്. എന്നാല്‍ ആ ചൈനയാണ് ഇപ്പോള്‍ പാകിസ്ഥാനെ ഭീകരവാദത്തിന്റെ വിള നിലമെന്ന് വിശേഷിപ്പിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് ഔദ്യോഗിക മാധ്യമമായ ഗ്ലോബല്‍ ടൈംസാണ് പാകിസ്ഥാനെ രൂക്ഷമായി വിമര്‍ശിക്കുന്ന അഭിപ്രായം പ്രകടിപ്പിച്ചത്. ബലൂചിസ്താനില്‍ രണ്ട് ചൈനിസ് പൗരന്മാരെ ഐഎസ് ഭീകരര്‍ തട്ടിക്കൊണ്ടുപോയി വധിച്ചത് ഒരാഴ്ചയ്ക്ക് മുമ്പാണ്. ഇതിന് പിന്നാലെയാണ് വിമര്‍ശനമെന്നത് ശ്രദ്ധേയമാണ്.
വണ്‍ റോഡ് വണ്‍ ബെല്‍റ്റ് പദ്ധതിക്കായി വലിയ നിക്ഷേപമാണ് പാകിസ്ഥാനില്‍ ചൈന നടത്തിയിരിക്കുന്നത്. ഇവയൊക്കെ ഭീകസംഘടനകളുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുമെന്നാണ് ഗ്ലോബല്‍ ടൈംസ് പറയുന്നത്. സുരക്ഷയുടെ കാര്യത്തില്‍ പാകിസ്ഥാന്റെ അവസ്ഥ മോശമാണന്നും പാകിസ്ഥാന് ഭീകരവാദികളുടെ വിളനിലമാണെന്നും പത്രം പറയുന്നു. അതിനാല്‍ മേഖലയിലെ ചൈനിസ് പദ്ധതികള്‍ക്ക് ഭീഷണിയുണ്ടാകാമെന്നും അഭിപ്രായപ്പെടുന്നു.
Post Your Comments