അലിഗഡ്•തടിവടിയ്ക്കാന്‍ വിസമ്മതിച്ച ഭര്‍ത്താവിന്റെ തലയിലൂടെ ഭാര്യ തിളയ്ക്കുന്ന വെള്ളമൊഴിച്ചു. അലിഗഡിലാണ് സംഭവം. താടിയെച്ചൊല്ലി 32 കാരനായ സല്‍മാന്‍ ഖാനും ഭാര്യ നഗ്മയും തമ്മിലുള്ള വഴക്കാണ് അക്രമത്തില്‍ കലാശിച്ചത്.
മതപരമായ വിശ്വാസത്തിന്റെ പേരില്‍ താടിവടിയ്ക്കാന്‍ സല്‍മാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി പോലീസ് പറഞ്ഞു. വഴക്കിനൊടുവില്‍ കോപാകുലയായ നഗ്മ ഭര്‍ത്താവിന്റെ നേര്‍ക്ക് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു. 20 ശതമാനത്തോളം പൊള്ളലേറ്റ സല്‍മാന്‍ ജെ.എന്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
ആറുമാസം മുന്‍പാണ് ദമ്പതികള്‍ വിവാഹിതരായത്. ഭര്‍ത്താവിന്റെ വസ്ത്രധാരണത്തെച്ചൊല്ലിയും മറ്റും നഗ്മ നിരന്തരം വഴിക്കിട്ടിരുന്നു. സ്ഥിരമായി കുര്‍ത്തയും പൈജാമയും ധരിച്ചിരുന്ന സല്‍മാനെ നഗ്മ പാന്റും ഷര്‍ട്ടും ധരിക്കാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍ സല്‍മാന്‍ അതിന് തയ്യാറായിയിരുന്നില്ല.
സല്‍മാന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നഗ്മയ്ക്കെതിരെ വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി അലിഗഡ് എസ്.പി അശുതോഷ് ദ്വിവേദി പറഞ്ഞു.
പഴകച്ചവടക്കാരനായ സല്‍മാനും ഭാര്യയും ജമാല്‍പൂര്‍ പ്രദേശത്ത് വാടകയ്ക്കാണ് താമസിച്ചിരുന്നത്. ഇയാള്‍ കടുത്ത മതവിശ്വാസിയായിരുന്നു. എന്നാല്‍ ഭാര്യ തുറന്ന മനസുള്ള സ്ത്രീയായിരുന്നുവെന്നും ഇയാളുടെ ജീവിതരീതികള്‍ അവര്‍ അംഗീകരിച്ചിരുന്നില്ലെന്നും ദ്വിവേദി പറഞ്ഞു.
മുട്ട പുഴുങ്ങിക്കൊണ്ടിരുന്ന വെള്ളമാണ് നഗ്മ സല്‍മാന് നേരെ ഒഴിച്ചത്. നിലവിളി കേട്ട് ഓടിയെത്തിയ സമീപവാസികളാണ് സല്‍മാനെ ആശുപത്രിയില്‍ എത്തിച്ചത്. മുഖത്തിനും കൈയ്ക്കും സാരമായി പൊള്ളലേറ്റ സല്‍മാന്റെ ആരോഗ്യനില തൃപ്തികരമാനെന്നും ഒന്നോ രണ്ടോ ദിവസത്തിനകം ആശുപത്രി വിടാന്‍ കഴിയുമെന്നും ജെ.എന്‍ മെഡിക്കല്‍ കോളേജിലെ മെഡിക്കല്‍ സൂപ്രണ്ട് പ്രൊഫസര്‍ ഹാരിസ് മന്‍സൂര്‍ ഖാന്‍ പറഞ്ഞു.
Post Your Comments