ഭാരതത്തില്‍ ഇപ്പൊൾ നിലവിലുള്ള സംസ്ഥാന ങ്ങളില്‍ ഗോവധം നിരോധിച്ച സംസ്ഥാനങ്ങളുടെ വിവരങ്ങൾ പരിശോധിക്കാം. കര്‍ണ്ണാടക (1954), മഹാരാഷ്ട്ര (2015),
ഛത്തീസ്‌ഗഢ് (2004), മദ്ധ്യപ്രദേശ് (1954),
ഗുജറാത്ത് (1954), രാജസ്ഥാന്‍ (1995),
ജാര്‍ഘണ്ട് (2005), ഉത്തര്‍പ്രദേശ് (1995),
ഹരിയാന (1955), പഞ്ചാബ് (1955),
ഉത്തരാഘണ്ട് (2007), ഹിമാചല്‍പ്രദേശ് (1955), ജമ്മു കാശ്മീര്‍ (1932) എന്നിവയില്‍ പൂര്‍ണ്ണമായും,
ബീഹാര്‍ (1955), ഒറീസ (1960), തെലുങ്കാന (1977), ആന്ധ്ര പ്രദേശ് (1977), ഗോവ (1978) എന്നിടങ്ങളില്‍ ഭാഗികമായും നിയമം മൂലം ഗോവധ നിരോധനം നിലവിലുണ്ട്.
അതായത് ഈ നിരോധനമൊന്നും 2014 മേയ് 16 നു ശേഷം ഇന്ത്യയില്‍ നിലവില്‍ വന്നതല്ല എന്നർത്ഥം . ഇതില്‍ തന്നെ ഒരു വിധമെല്ലാ സംസ്ഥാനങ്ങളിലും ഗോവധം നിരോധിച്ചത് അവിടങ്ങളില്‍ കോൺഗ്രസ് ഭരിക്കുന്ന കാലത്ത് ആണ് എന്നതും ശ്രദ്ധേയമാണ്. അപ്പൊൾ സ്വാഭാവികമായും എല്ലാവര്‍ക്കും ഉണ്ടാവുന്ന സംശയമാണ് കോൺഗ്രസ്സും, ഗോവധവും തമ്മിലുള്ള ബന്ധം എന്താണ് എന്നത്. അപ്പോൾ കോൺഗ്രസ് വെറും രാഷ്ട്രീയ നേട്ടത്തിന് വേണ്ടി മാത്രമാണ് കേരളത്തിൽ ബീഫ് നിരോധനം നടപ്പാക്കാൻ മോദി സർക്കാർ ശ്രമിക്കുന്നു എന്ന് നുണ പ്രചാരണം നടത്തുന്നത് എന്നതാണ് വസ്തുത. കോൺഗ്രസ് ഭരണ കാലത്തു ഗോവധ നിരോധനം പല സംസ്ഥാനങ്ങളിൽ നടപ്പാക്കിയിട്ടുണ്ട്. അത് അവിടുത്തെ സാമുദായിക ഘടകം പരിശോധിച്ചു നടപ്പാക്കിയതാണ്.
സിബി സാം തോട്ടത്തിൽ
Post Your Comments