ഷാര്‍ജ : പുണ്യമാസമായ റംസാനില്‍ പുണ്യപ്രവര്‍ത്തി ചെയ്ത് ഷാര്‍ജ ഭരണാധികാരി. അദ്ദേഹത്തിന്റെ ഉദാരമനസ്‌കതയെ തുടര്‍ന്ന് രക്ഷപ്പെടുന്നത് 187 പേരും അവരുടെ കുടുംബാംഗങ്ങളുമാണ്.
പുണ്യമാസമായ റംസാനില്‍ 187 തടവുകാരെ മോചിപ്പിക്കാനായി ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മൊഹമ്മദ് അല്‍ ഖാസിമി ഉത്തരവിട്ടു. വിവിധ കേസുകളിലായി ഷാര്‍ജയിലെ സെന്‍ട്രല്‍ ജയിലുകളില്‍ കഴിയുന്ന 187 വിദേശ പൗരന്‍മാരാണ് ഷാര്‍ജാ ഭരണാധികാരിയുടെ ദയയ്ക്ക് അര്‍ഹരായത്.
ജയിലില്‍ നല്ല പെരുമാറ്റം കാഴ്ചവെച്ച തടവുകാരാണ് ജയില്‍മോചിതരായത്. കൊലപാതകം, മയക്കുമരുന്ന് എന്നീ കുറ്റകൃത്യങ്ങളൊഴികെയുള്ള കേസുകളില്‍ ശിക്ഷ അനുഭവിച്ചവര്‍ക്കാണ് മാപ്പ് നല്‍കിയത്.
ആര്‍ക്കൊക്കെ മാപ്പ് നല്‍കണമെന്ന ഷാര്‍ജ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ബ്രിഗ് സെയ്ഫ് അല്‍സാരി ഷാര്‍ജ ഭരണാധികാരിയ്ക്ക് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ത്വരിത നടപടി ഉണ്ടായത്.
കേസുകളെ സംബന്ധിച്ച പഠനങ്ങളും തടവുകാരുടെ പെരുമാറ്റവും പുനരവലോകനം ചെയ്യാനുള്ള പ്രത്യേക കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്.
പുണ്യ മാസത്തില്‍ ഷാര്‍ജ ഭരണാധികാരിയുടെ ഈ പ്രവര്‍ത്തിയെ കുറിച്ച് ജനങ്ങള്‍ അദ്ദേഹത്തിന് നന്ദി അറിയിച്ചു. തടവില്‍ നിന്ന് മോചിതരായവരുടെ കുടുംബവും അദ്ദേഹത്തിന് നന്ദി അറിയിച്ചു.
Post Your Comments