ശ്രീനഗർ: ആറു മാസത്തിനിടെ തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്ന പോലീസുകാരുടെ കണക്കുകൾ പുറത്ത്. കശ്മീർ താഴ്വരയിൽ കഴിഞ്ഞ ആറു മാസത്തിനിടെ തീവ്രവാദികൾക്കൊപ്പം ചേർന്നത് ഒമ്പത് പോലീസ് ഉദ്യോഗസ്ഥരെന്ന് റിപ്പോർട്ടുകൾ.
പുതുതായി ചുമതലയേറ്റ ഐജിപി മുനീർ ഖാന്റെയാണ് ഈ വെളിപ്പെടുത്തൽ. മൂന്നു വർഷത്തിനിടെ പോലീസുകാർ ആയുധവുമായി കടന്നുകളയുന്ന പ്രവണതയും യുവാക്കൾ തീവ്രവാദികൾക്കൊപ്പം ചേരുന്ന പ്രവണതയും വൻതോതിൽ വർധിച്ചിട്ടുണ്ടെന്നും മുനീർ ഖാൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ആയുധങ്ങളുമായി മുങ്ങിയ പോലീസുകാരൻ ഭീകരഗ്രൂപ്പായ ഹിസ്ബുൾ മുജാഹിദ്ദിനിൽ ചേർന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. സയീദ് നവീദ് മുഷ്താഖ് എന്ന പോലീസുകാരനാണ് ബുദ്ഗാമിലെ പോലീസ് പോസ്റ്റിൽനിന്നു സ്വന്തമാക്കിയ നാല് സർവീസ് റിവോൾവറുകളുമായി കടന്നത്.
ബുദ്ഗാമിലെ ചന്ദപോറയിൽ എഫ്സിഐയുടെ സംഭരണകേന്ദ്രത്തിൽ കാവൽജോലിക്കു നിയോഗിക്കപ്പെട്ടിരുന്ന ഇയാൾ ശനിയാഴ്ചയാണു കടന്നുകളഞ്ഞത്. മുഷ്താഖ് ഭീകരസംഘടനയ്ക്ക് ഒപ്പംചേർന്നെന്ന് രഹസ്യാന്വേഷണവിഭാഗം സ്ഥിരീകരിച്ചു.
Post Your Comments