Latest NewsNewsIndia

ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ ക്രൂരമായകൂട്ടബലാത്സംഗത്തിനിരയായി : തടയാനെത്തിയ യുവാവിനെ കൊലപ്പെടുത്തി ; സംഭവം നടന്നത് ഹൈവേയില്‍

ബുലന്ദ്ഷഹര്‍: കാറില്‍ സഞ്ചരിച്ചിരുന്ന ഒരു കുടുംബത്തിലെ നാല് സ്ത്രീകള്‍ കൂട്ടബലാത്സംഗത്തിനിരയായി. ബുലന്ദ്ഷഹര്‍ ഹൈവേയില്‍ രാത്രിയിലാണ് വീണ്ടും കൂട്ടലൈംഗീക പീഡനം നടന്നത്. കാറില്‍ സഞ്ചരിച്ച കുടുംബത്തെ രാത്രി ഒന്നരയ്ക്ക് ആയുധങ്ങളുമായി തടഞ്ഞുനിര്‍ത്തിയ സംഘം കാറിലുണ്ടായിരുന്ന 4 സ്ത്രീകളെ കൂട്ടലൈംഗീക പീഡനത്തിനിരയാക്കുകയായിരുന്നു. സ്ത്രീകളെ ഉപദ്രവിക്കുന്നത് തടയാനെത്തിയ കുടുംബാംഗത്തെയാണ് അക്രമികള്‍ വെടിവെച്ചുകൊന്നത്.

ഗ്രേറ്റര്‍ നോയിഡയില്‍ നിന്നും ബുലന്ദ് ഷഹറിലേയ്ക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബമാണ് ആക്രമിക്കപ്പെട്ടത്. റോഡില്‍ മുള്ളാണി വിതറിയാണ് അക്രമികള്‍ കാര്‍ നിര്‍ത്തിച്ചത്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബുലന്ദ്ഷഹര്‍ ഹൈവേയില്‍ രണ്ട് യുവതികളും അവരുടെ മാതാവും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും കൂട്ടലൈംഗീകപീഡനത്തിന് ഇരയായിരുന്നു. ആ കേസ് ഇപ്പോള്‍ സിബിഐയുടെ അന്വേഷണപരിധിയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button