News

10 വയസുകാരിയെ മയക്കുമരുന്ന് കലര്‍ന്ന പാനീയം നല്‍കി കൂട്ടബലാത്സംഗം ചെയ്തു : സംഭവം അറിഞ്ഞത് പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ

ഹൈദരാബാദ്: പത്തുവയസ്സുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പത്തുപേര്‍ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. ഹൈദരാബാദിലാണ് ക്രൂരകൃത്യം നടന്നത്. മയക്കുമരുന്ന് അടങ്ങിയ പാനീയങ്ങള്‍ കുടിപ്പിച്ച് മയക്കിയ ശേഷമായിരുന്നു ബലാത്സംഗം. പെണ്‍കുട്ടി ഗര്‍ഭിണിയായതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

Read Also: കൊച്ചിയിലെ തുണിക്കടയില്‍ ജോലി ചെയ്തിരുന്ന കലയെ അനില്‍ നാട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോയത് കാറില്‍, അത് അവസാനയാത്രയായി

സംഭവവുമായി ബന്ധപ്പെട്ട് കാര്‍ ഡ്രൈവര്‍ ചക്കോലു നരേഷ് (26), എസിപിസി പ്രവര്‍ത്തകന്‍ സിരിപംഗ വിജയകുമാര്‍ (23), കൂലിപ്പണിക്കാരനായ വാഗ്മരെ ബാലാജി (23), മുനിസിപ്പല്‍ ജീവനക്കാരനായ ഗുഡ്ഡന്തി കൃഷ്ണ (22), തൊണ്ടെ കിരണ്‍ കുമാര്‍ (26), ടിഫിന്‍ സെന്റര്‍ തൊഴിലാളി, ബൊല്ലെപൊഗു അജയ് (23), ഡെലിവറി ബോയ്, ജെയിംസ് സേവ്യര്‍ (24), വാട്ടര്‍ കാന്‍ വിതരണക്കാരന്‍, വാഗ്മരെ ദീപക് (25), കൂലിപ്പണിക്കാരന്‍, സബവത് ഹത്യ നായിക് (25), ഹൗസ് ക്ലീനര്‍, ചായക്കടക്കാരന്‍ ഇഞ്ചമുറി മധു. (30) എന്നിവരാണ് പ്രതികള്‍.

നരേഷും വിജയ് കുമാറും ചേര്‍ന്ന് നഗരത്തിലെ കാച്ചിഗുഡയില്‍ നിന്ന് ഒരു പൊതു സുഹൃത്ത് വഴി സൗഹൃദം സ്ഥാപിച്ച് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് മയക്കുമരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയായിരുന്നു പീഡനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button