ജയ്പ്പൂര്‍: കൊല്ലപ്പെട്ട അല്‍ ഖ്വയ്ദ ഭീകരന് ഉസാമ ബിന്‍ ലാദന്റെ പേരില്‍ ആധാര്‍ കാര്‍ഡ് എടുക്കാന്‍ ശ്രമിച്ച രാജസ്ഥാന് സ്വദേശി സദ്ദാം ഹുസൈന് മന്‍സൂരി (35)യെ പൊലീസ് അറസ്റ്റ് ചെയ്തു. ഉസാമ ബിന്‍ ലാദന്റെ മങ്ങിയ ചിത്രം അപ്ലോഡ് ചെയ്തശേഷം അപേക്ഷ പൂരിപ്പിക്കുകയായിരുന്നു.
ഐ.ടി നിയമപ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്. രാജസ്ഥാനിലെ ഭില്‍വാര ജില്ലയിലെ മണ്ഡലില്‍ ആധാര്‍ കാര്‍ഡ് രജിസ്ട്രേഷന് കേന്ദ്രം നടത്തുകയാണ് ഇയാള്‍.
ഇയാളെ കോടതിയില്‍ ഹാജരാക്കി. അഡ്രസില്‍ അബോട്ടാബാദ് എന്നാണ് സ്ഥലപേര് ചേര്‍ത്തിരുന്നത്. എന്നാല്‍ വിരലടയാളമോ മറ്റ് തിരിച്ചറിയല്‍ രേഖകളോ സമര്‍പ്പിച്ചിരുന്നില്ല.
Post Your Comments