തിരുവനന്തപുരം : ഓ രാജഗോപാൽ എം എൽ എ യുടെ നേതൃത്വത്തിലുള്ള ബിജെപി നേതാക്കൾ ഗവർണറെ കാണുന്നു. ഇന്നലെ ഗവർണ്ണർ സ്ഥലത്തില്ലാത്തതിനാൽ കൂടിക്കാഴ്ച നടന്നിരുന്നില്ല.കണ്ണൂർ കൊലപാതകത്തിന്റെ പശ്ചാത്തലത്തിലാണ് കൂടിക്കാഴ്ച. കണ്ണൂരിൽ കൊലപാതകം നിരന്തരമായി നടക്കുമ്പോഴും സംഭവം ഒറ്റപ്പെട്ട സംഭവമാണെന്നു പ്രതികരിച്ച മുഖ്യമന്ത്രിയുടെ നിലപാടിൽ നേതാക്കൾ പ്രതിഷേധിച്ചു. കൂടാതെ സമാധാനത്തിനു കൊലപാതകം തടസ്സമാകരുതെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അപഹാസ്യമാണെന്ന് കുമ്മനം പ്രതികരിച്ചു.
Post Your Comments