Latest NewsKeralaNews

ഇതിലും വലുത് കണ്ടിട്ടുണ്ട്, ഗവര്‍ണര്‍ ഭയപ്പെടുത്താന്‍ നോക്കേണ്ട: എം വി ഗോവിന്ദന്‍

സ്ഥാനമാറ്റത്തോടെ എം ആര്‍ അജിത് കുമാറിനെതിരായ നടപടി അവസാനിച്ചിട്ടില്ല

തിരുവനന്തപുരം: അന്‍വറിനെ നായകനാക്കി വലിയ നാടകമാണ് അരങ്ങേറിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്ലാം ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവെന്നും ഗോവിന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

‘അന്‍വറിന്റെ പാര്‍ട്ടി വെറും പ്രഖ്യാപനത്തില്‍ ഒതുങ്ങി. ഉയര്‍ത്തിയ ആരോപണങ്ങളില്‍ ജനങ്ങള്‍ക്ക് വ്യക്തത വന്നു കഴിഞ്ഞു. അമിത സ്വത്ത് സമ്ബാദനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിജിലന്‍സ് അന്വേഷണം നടന്നു വരികയാണ്. ഇത്തരം ആരോപണങ്ങള്‍ക്ക് പിന്നില്‍ ജമാ അത്തെ ഇസ്ലാമിയും എസ്ഡിപിഐയുമാണ്. അവരാണ് ഇതിന്റെ നേതൃത്വത്തിലിരുന്നുകൊണ്ട് മാര്‍ക്‌സിസ്റ്റുകാര്‍ എഡിജിപിയുമായി പാലം പണിയുന്നു എന്ന് പ്രചരിപ്പിച്ചതെന്നും’- എം വി ഗോവിന്ദന്‍ പറഞ്ഞു.

read also: റംബൂട്ടാൻ തൊണ്ടയില്‍ കുടുങ്ങി: അഞ്ചു മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

സ്ഥാനമാറ്റത്തോടെ എം ആര്‍ അജിത് കുമാറിനെതിരായ നടപടി അവസാനിച്ചിട്ടില്ല. അന്വേഷണ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടനടി നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ആരോപണം ഉയര്‍ന്ന ഉടനെ എസ്പിയെ മാറ്റി, റിപ്പോര്‍ട്ട് കിട്ടി 24 മണിക്കൂറിനുള്ളില്‍ എഡിജിപിയെ സ്ഥാനത്ത് നിന്ന് മാറ്റി, ശരിയായ നിലപാടെടുക്കാന്‍ സര്‍ക്കാരിനായെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button