KeralaLatest NewsNews

സർക്കാരിന്റെ വിലനിയന്ത്രണ സെൽ അട്ടിമറിച്ച് ഭക്ഷ്യവകുപ്പ് ഉദ്യോഗസ്ഥ ലോബി

തി​രു​വ​ന​ന്ത​പു​രം: നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക‍യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി സം​സ്​​ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച സം​സ്​​ഥാ​ന വി​ല​നി​യ​ന്ത്ര​ണ സെ​ല്‍ ഭക്ഷ്യവകുപ്പിലെ ഉദ്യോഗസ്ഥർ അട്ടിമറിച്ചു.പൊ​തു​വി​പ​ണി​യി​ലെ വി​ല നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി പു​തി​യ ത​സ്തി​ക​ക​ള്‍ അനുവദിക്കാതെ തടഞ്ഞു.ഭ​ക്ഷ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രു​ടെ അ​നാ​സ്​​ഥ​യാ​ണ് സം​സ്​​ഥാ​ന​ത്ത് വി​ല​ക്ക​യ​റ്റ​ത്തി​ന് കാ​ര​ണ​മെ​ന്ന റിപ്പോർട്ടിനെ തുടർന്നാണ് വിലനിയന്ത്രണ സെൽ രൂപീകരിക്കാൻ സർക്കാർ തീരുമാനിച്ചത്.

ദി​നം​പ്ര​തി ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ വി​ല​വി​വ​ര​പ്പ​ട്ടി​ക ഭ​ക്ഷ്യ​വ​കു​പ്പി​ന് കൈ​മാ​റു​ക, വി​ല​കൂ​ടി​യ​തും കു​റ​ഞ്ഞ​തു​മാ​യ ഭ​ക്ഷ്യ​വ​സ്​​തു​ക്ക​ളു​ടെ പ​ട്ടി​ക ത​യാ​റാ​ക്കു​ക, മൂ​ന്നു മാ​സ​ത്തി​നി​ടെ വി​പ​ണി​യി​ല്‍ സം​ഭ​വി​ക്കാ​വു​ന്ന മാ​റ്റ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ റി​പ്പോ​ര്‍​ട്ട് സ​ര്‍​ക്കാ​റി​ന് സ​മ​ര്‍​പ്പി​ക്കു​ക, മ​റ്റ് സം​സ്​​ഥാ​ന​ങ്ങ​ളി​ലെ കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​നം, കൃ​ഷി, ച​ര​ക്കു​നീ​ക്കം എ​ന്നി​വ നി​രീ​ക്ഷി​ക്കു​ക, വി​ല​നി​യ​ന്ത്ര​ണ​ത്തി​ന് വേ​ണ്ട പ​ദ്ധ​തി​ക​ള്‍ ത​യാ​റാ​ക്കു​ക തു​ട​ങ്ങി ചു​മ​ത​ല​ക​ളാ​ണ് സെല്ലിന് ഉണ്ടായിരുന്നത്.ഇതിനായി ഗവേഷക തസ്തികയിലേക്ക് പുതിയ ഉദ്യോഗസ്ഥരെ നിയമിക്കാനും ഭക്ഷ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ തീരുമാനമായി.

എന്നാൽ സെല്ലിന്റെ ഉ​ദ്ദേ​ശ്യ​ല​ക്ഷ‍്യ​ങ്ങ​ളെ​പ്പോ​ലും മ​റി​ക​ട​ന്ന് യാ​തൊ​രു മാ​ന​ദ​ണ്ഡ​വു​മി​ല്ലാ​തെ ഉ​ദ്യോ​ഗ​സ്​​ഥ​രെ തി​രു​കി​ക്ക​യ​റ്റി​ ഭ​ക്ഷ്യ​വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്​​ഥ ലോ​ബി പ​ദ്ധ​തി അട്ടിമറിക്കുകയായിരുന്നു. നിലവിലുള്ള ഉദ്യോഗസ്ഥർ തന്നെ അധിക ചുമതല നൽകിയായിരുന്നു താൽക്കാലിക നിയമനം. ഇതുമൂലം സെൽ പേരിനു മാത്രം ഉണ്ടാവുമെന്നാണ് ആരോപണം.ക​ര്‍​ണാ​ട​ക, തെ​ലു​ങ്കാ​ന, ത​മി​ഴ്നാ​ട് തു​ട​ങ്ങി​യ സം​സ്​​ഥാ​ന​ങ്ങ​ളി​ല്‍ വി​ല​നി​യ​ന്ത്ര​ണ സെ​ല്ലു​ക​ള്‍ കാ​ര്യ​ക്ഷ​മാ​യി പ്ര​വ​ര്‍​ത്തി​ക്കുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു കേരളത്തിലും ഇത് പിന്തുടരാൻ തീരുമാനിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button