Latest NewsIndiaInternational

ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തങ്ങൾക്ക് വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിച്ച് ചൈന

ബെയ്‌ജിങ്‌ : ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ തങ്ങൾക്ക് വെല്ലുവിളിയാണെന്ന് തുറന്ന് സമ്മതിച്ച് ചൈന. അതിവേഗം വളർന്നു കൊണ്ടിരിക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടനക്ക് മുന്നില്‍ കാഴ്ചക്കാരനാകാനെ സാധിക്കുന്നുള്ളൂ എന്നും,വ്യത്യസ്ഥങ്ങളായ പദ്ധതികൾ  കൊണ്ട് വന്നില്ലെങ്കിൽ അപകടമാണെന്നും ചൈനീസ് ബൗദ്ധിക സ്ഥാപനമായ ആന്‍ബൗണ്ട് മുന്നറിയിപ്പ് നല്‍കുന്നു. ആന്‍ബൗണ്ടിനെ ഉദ്ധരിച്ച് ചൈനീസ് സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗ്ലോബല്‍ ടൈംസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ഇന്ത്യ പൂര്‍ണ്ണമായി വളര്‍ച്ച കൈവരിക്കുന്നത് വരെ കാത്തിരിക്കാനാവില്ല. വിദേശ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതില്‍ ഇന്ത്യ മുന്നേറുകയാണ്. നിലവില്‍ ചൈനയേക്കാള്‍ പിന്നില്‍ നില്‍ക്കുമ്പോഴും ആഗോള മൂലധനം ഇന്ത്യയിലേക്കാണ് ഒഴുകുന്നതെന്നും, അതിനാൽ ഈ സ്ഥിതിഗതികളെ കുറിച്ച് ചര്‍ച്ച നടത്തി പരിഹാരം കാണണമെന്നും ആന്‍ബൗണ്ട് ചൂണ്ടികാട്ടുന്നു.

കഴിഞ്ഞ കാലത്തെ ചൈനയുടെ സമാന സ്ഥിതിയാണ് ഇപ്പോൾ ഇന്ത്യയിലുള്ളത്. അതിനാൽ വികസന മാറ്റത്തിനുള്ള വലിയ സാധ്യത ഇന്ത്യയില്‍ കാണുന്നു.  വിദേശ നിക്ഷേപത്തിന്റെ കാര്യത്തില്‍ ഇന്ത്യ സ്വീകാര്യത നേടുന്നത് ചൈന ഗൗരവമായാണ് കാണുന്നത്. വിശാലമായ ആഭ്യന്തര വിപണി, ചെറിയ വേതന വ്യവസ്ഥ, നൈപുണ്യമുള്ള തൊഴിലാളികള്‍ എന്നിവയാണ് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ വളര്‍ത്തുന്നതെന്നും, ജനസംഖ്യ നിയന്ത്രണമുള്ളതിനാൽ യുവാക്കളുടെ എണ്ണം കുറഞ്ഞു വരുന്നത് ചൈനക്ക് തിരിച്ചടിയാണെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button